scorecardresearch

എസ്എൻസി ലാവ്‌ലിൻ കേസ്: സിബിഐ കുറ്റപത്രം അസംബന്ധം; കരാറുണ്ടാക്കിയത് സർക്കാരെന്ന് ഹരീഷ് സാൽവെ

നല്ല ഉദ്ദേശ്യത്തോടെയാണ് കരാർ ഉണ്ടാക്കിയത്. ഇതിനെ കെട്ടുകഥകൾ കൊണ്ട് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നത്

നല്ല ഉദ്ദേശ്യത്തോടെയാണ് കരാർ ഉണ്ടാക്കിയത്. ഇതിനെ കെട്ടുകഥകൾ കൊണ്ട് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pinarayi vijayan, harish salve

കൊച്ചി: എസ്എൻസി ലാവ്‌ലിൻ കന്പനിയുമായി കരാറുണ്ടാക്കിയത് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ. കരാറിലെ നടപടികൾ വ്യക്തിപരമല്ല. കരാർ കൊണ്ട് സർക്കാർ ഖജനാവിനു നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

Advertisment

സിബിഐയുടെ കുറ്റപത്രം അസംബന്ധമാണ്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാർ ഉണ്ടാക്കിയത്. ഇതിനെ കെട്ടുകഥകൾ കൊണ്ട് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നത്. കരാറിനെക്കുറിച്ച് മന്ത്രിസഭയ്ക്ക് അറിയില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കടുത്ത വൈദ്യുതി പ്രതിസന്ധിയെ നേരിട്ട 94-96 കാലത്ത് കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്ക് വേണ്ടിയായിരുന്നു ലാവ്‌ലിന്‍ കമ്പനിയുമായി ഏറെ കൂടിയാലോചനകൾക്കുശേഷം കരാർ ഉണ്ടാക്കിയത്. മലബാർ കാൻസർ സെന്ററിനു ധനസഹായം നൽകുന്ന കാര്യം കരാറിലില്ലെന്നും ഹരീഷ് സാൽവെ കോടതിയിൽ വ്യക്തമാക്കി.

നേരത്തെ പിണറായിക്കെതിരൊയ കുറ്റങ്ങൾ സിബിഐ കോടതിയിൽ അക്കമിട്ട് നിരത്തിയിരുന്നു. എസ്എൻസി ലാവ്‌ലിൻ കരാറിനു പിണറായി അമിത താൽപര്യം കാണിച്ചു. മന്ത്രിസഭയിൽനിന്ന് യഥാർഥ വസ്തുത മറച്ചുവച്ചു. ലാവ്‌ലിനുമായി വിതരണ കരാറുണ്ടാക്കിയത് മന്ത്രിസഭ അറിഞ്ഞില്ല. ഇതു മറച്ചുവച്ചാണ് മന്ത്രിസഭയുടെ അനുമതി തേടിയത്. ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പുകളെ സ്വാധീനം ഉപയോഗിച്ച് മറികടന്നു. മലബാർ കാൻസർ സെന്റർ പിണറായിയുടെ സ്വന്തം ആശയമായിരുന്നു. നിയമപരമായി നിലനിൽക്കാത്ത കരാറാണ് ലാവ്‌ലിനുമായി ഉണ്ടാക്കിയത്. ലാവ്‌ലിൻ പ്രതിനിധികളുമായി പിണറായി ഗൂഢാലോചന നടത്തി. ലാവ്‌ലിൻ പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകി. പിണറായിക്കെതിരെ വിനോദ് റായ് അടക്കം 10 സാക്ഷികളുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.

Lavalin Case Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: