ആലുവ: നഗരമധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്നും പാമ്പിനെ പിടികൂടി. ആലുവയിലാണ് സംഭവം. വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ഇന്ന് രാവിലെ ജീവനക്കാർ പാമ്പിനെ കണ്ടത്. ഉടൻതന്നെ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ആറടിയോളം നീളമുളള പുല്ലാനി മൂർഖനെ പിടികൂടുകയും ചെയ്തു.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ