തൃശൂര്‍: വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് സ്കൂള്‍ പരിസരത്തു നിന്ന് പാമ്പുകടിയേറ്റു. ഗവണ്‍മെന്റ് ബോയ്സ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥിയായ ആദേശിനാണ് കടിയേറ്റത്. കുട്ടിയെ മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ സ്കൂളിലേക്ക് ബസിൽ വന്നിറങ്ങുമ്പോഴാണ് പാമ്പുകടിയേറ്റത്. വലിപ്പമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് കൂടെയുണ്ടായിരുന്ന കുട്ടികള്‍ പറയുന്നത്.
കുമരനെല്ലൂർ അയ്യത്ത് അനിൽ കുമാർ, ദിവ്യ ദമ്പതികളുടെ മകനാണ് ആദേശ്. സ്കൂളിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നൂറോളം കുട്ടികളെ സമീപത്തെ ഗേൾസ് എൽപി സ്കൂൾ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.
Also Read: Kerala SSLC: എസ്എസ്എൽസി ഗ്രേഡ്, ഗ്രേഡ് വാല്യൂ, ഗ്രേഡ് പൊസിഷൻ എന്നിവയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ