കല്‍പറ്റ: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ ഷഹ്‌ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആവശ്യത്തിന് ആന്റിസ്നേക് വെനം സ്റ്റോക്കുണ്ടായിരുന്നുവെന്ന് ആശുപത്രി രേഖ. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച സമയത്ത് ആവശ്യത്തിന് ആന്റിവെനം സ്റ്റോക്കുണ്ടായിരുന്നില്ല എന്ന് ഡ്യൂട്ടി ഡോക്ടറായ ജിസ മെറിന്‍ ജോയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ആശുപത്രി രേഖകളില്‍ നിന്ന് മനസിലാകുന്നത്.
ഫാർമസിയിലും സ്റ്റോറിലുമായി 28 വയൽ ആന്റിസ്‌നേക് വെനം ഉണ്ടായിരുന്നതായാണ് സ്റ്റോക്ക് രജിസ്റ്ററുകളിൽ കാണിക്കുന്നത്. ഷഹ്‌ലയെ എത്തിക്കുമ്പോൾ ആശുപത്രിയിൽ ആറ് വയൽ ആന്റിസ്‌നേക് വെനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിൻ ജോയി കഴിഞ്ഞ ദിവസം പറഞ്ഞത്.
Read Also: Horoscope of the Week (Nov 24 -Nov 30 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
അതേസമയം, ഡോ.ജിസ മെറിൻ മുൻകൂർ ജാമ്യത്തിനായി ഹെെക്കോടതിയെ സമീപിച്ചതായാണ് റിപ്പോർട്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. നാളെ മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് സാധ്യത. ആശുപത്രിയിലെ അസൗകര്യങ്ങൾ കുട്ടിയെ ചികിത്സിക്കുന്നതിന് പ്രതിസന്ധിയായി എന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയും.
Read Also: ശബരിമലയിൽ ദർശനം നടത്തുമെന്ന് രഹന ഫാത്തിമ; സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ കണ്ടു
ഷഹ്‌ലയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ബന്ധുക്കളുടെ ഒപ്പ് വാങ്ങിക്കാൻ ആവശ്യമായ പേപ്പർ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടർ ജിസ മെറിൻ ജോയി നേരത്തെ പറഞ്ഞത്. വെന്റിലേറ്ററുണ്ടായിരുന്നില്ല, ആന്റിവെനം ആവശ്യത്തിന് സ്റ്റോക് ഉണ്ടായിരുന്നില്ല, ആശുപത്രിയിലെ സ്ഥിതി വളരെ ദയനീയമായിരുന്നെന്നും ജിസ മെറിൻ ജോയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.