ചെറുതോണി: പുകവലിക്കുന്നതിനിടെ കിടക്കയ്ക്ക് തീപിടിച്ച് വയോധികൻ മരിച്ചു. ചെറുതോണി കക്കൂട്ടുമൂലയിൽ ഗോപിനാഥൻ നായരാണ് മരിച്ചത്. ചെറുതോണി മുരിക്കാശേരിക്ക് സമീപം പൂമാംകണ്ടം പാറസിറ്റിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ഗോപിനാഥൻ നായരും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഭാര്യ ഞായറാഴ്ച പുറത്തുപോയ സമയത്താണ് അപകടം നടന്നത്.

കഴിഞ്ഞ 25 വർഷമായി ശരീരം തളർന്ന് കിടപ്പിലായിരുന്നു ഇദ്ദേഹം. പുകവലിക്കുന്നതിനിടയിൽ തീപ്പൊരി കിടക്കയിൽ വീണിരിക്കാമെന്നും തീയാളിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. അയൽവാസികളായ രണ്ട് പേർ പുക ഉയരുന്നത് കണ്ട് ഓടിയെത്തി. ഇവർ വെളളമൊഴിച്ച് തീയണച്ചു. എന്നാൽ അപ്പോഴേക്കും എല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീടിനകത്ത് തീ പടർന്നിരുന്നെങ്കിലും വസ്തുക്കൾക്ക് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ല.

കുടയത്തൂർ പൊട്ടനാംകുന്നേൽ കുടുംബാംഗം ലക്ഷ്മിക്കുട്ടിയാണ് ഭാര്യ. ബിജു, ബിന്ദു എന്നിവർ മക്കളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.