scorecardresearch
Latest News

കശാപ്പ് നിരോധനം : നിയമനിർമ്മാണവുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് ചെന്നിത്തല

കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് പ്രതിപക്ഷം സഹകരിക്കുമെന്നും രമേശ് ചെന്നിത്തല

ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണത്തിനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരായ സർക്കാർ നീക്കങ്ങൾക്ക് പ്രതിപക്ഷ പിന്തുണയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല. കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് പ്രതിപക്ഷം സഹകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി നിയമസഭാ വിളിച്ചു കൂട്ടുന്നതിനെ അനുകൂലിക്കുന്നുവെന്നും ചെന്നിത്തല അറിയിച്ചു.

ക​​​​​ശാ​​​​​പ്പി​​​​​നാ​​​​​യി ക​​​​​ന്നു​​​​​കാ​​​​​ലി​​​​​ക​​​​​ളെ വി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തു ത​​​​​ട​​​​​ഞ്ഞ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ജ്ഞാ​​​​​പ​​​​​നത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കശാപ്പ് നിയന്ത്രണം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിലേക്ക് കേന്ദ്രം നടത്തുന്ന കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Slaughter ban udf will support ldf government to make law to prevent beef ban