/indian-express-malayalam/media/media_files/2025/08/24/crime-2025-08-24-13-25-19.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. എറണാകുളം അങ്കമാലി കറുകുറ്റിയിലാണ് നാടിനെ നടുക്കിയ ദാരൂണസംഭവം അരങ്ങേറിയത്. കറുകുറ്റി സ്വദേശി ആന്റെണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറ എന്ന് കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മുത്തശ്ശിയെ ഗുരുതര പരിക്കുകളോടെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മുത്തശ്ശിയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ അമ്മ മുത്തശ്ശിയുടെ മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയിലും മുത്തശ്ശിയെ പരിക്കുകളോടെ അബോധാവസ്ഥയിലും കണ്ടത്തി.
കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ, എന്താണ് സംഭവിച്ചതെന്ന് കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം വെളിപ്പെടുത്താമെന്ന് പോലീസ് പറഞ്ഞു. അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ മുത്തശ്ശി നിലവിൽ ചികിത്സയിലാണ്.കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
Also Read:ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിംങ് തുടങ്ങി, ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം , അറിയേണ്ടതെല്ലാം
അതേസമയം, കണ്ണൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന് മുബഷീറ മൊഴി നൽകിയിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്ത് കൊണ്ടുപോയപ്പോൾ കുഞ്ഞ് വഴുതി അബദ്ധത്തിൽ കിണറ്റിൽ വീണു എന്നായിരുന്നു അമ്മ ആദ്യം നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നൽകിയത്.
Also Read:തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗം ഇന്ന്
തുടക്കം മുതൽ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. അതിന് പ്രധാന കാരണം കിണറിന് ഗ്രില്ലിട്ടിരുന്നു എന്നതായിരുന്നു. മാത്രവുമല്ല കിണറിന്റെ ഒരു ഭാഗം വലയിട്ടും മൂടുകയും ചെയ്തിരുന്നു. അത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെ കിണറ്റിൽ വീണു എന്നതായിരുന്നു പൊലീസിനെ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതാണെന്ന് അമ്മ സമ്മതിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ജാബിർ-മുബഷീറ ദമ്പതികളുടെ മകൻ ആമിസ് അലനായിരുന്നു മരിച്ചത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
Read More:പിഎം ശ്രീ പദ്ധതി; സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us