scorecardresearch

കോഴിക്കോട്ട് നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാൾ ബെംഗളൂരുവിൽ പിടിയിൽ; അഞ്ച് പേർ ഓടി രക്ഷപ്പെട്ടു

പൊലീസ് നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിലെ മടിവാളയിലെ ഹോട്ടലിൽനിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേർ ഓടിരക്ഷപ്പെടുകയായിരുന്നു

Murder case, Police, Thiruvanthapuram

കോഴിക്കോട്: വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളിൽ ഒരാളെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. മറ്റ് അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ മുതലാണ് പെൺകുട്ടികളെ കാണാതായത് എന്നാണ് വിവരം. സംഭവത്തിൽ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ബെംഗളൂരുവിലെ മടിവാളയിലെ ഹോട്ടലിൽനിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേർ ഓടിരക്ഷപ്പെടുകയായിരുന്നു.

ഇന്നലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ചിൽഡ്രൻസ് ഹോമിൽ ആഘോഷ പരിപാടികൾ നടന്നിരുന്നു. ഇതിനു ശേഷമാണ് കുട്ടികളെ കാണാതായത് എന്നാണ് വിവരം. ആറ് പേരും കൂടി കെട്ടിടത്തിൽ നിന്ന് ഏണി ഉപയോഗിച്ച് ഇറങ്ങിപ്പോയതായാണ്‌ പ്രാഥമിക നിഗമനം.

കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറ് പേരും പ്രായപൂര്‍ത്തിയായിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നല്‍കി. ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മിഷൻ നിർദേശിച്ചു.

Also Read: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസ്: എൻഐഎയ്ക്ക് തിരിച്ചടി, തടിയന്റെവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ടു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Six girls missing from childrens home kozhikode