ശബരിമല: പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ച് ശിവസേന

സംസ്ഥാനത്ത് പ്രളയവും കൊടുംകാറ്റും ആവർത്തിക്കാൻ സാധ്യത ഉള്ളതിനാലാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന

sabarimala
Sabarimala Temple Opening Live Updates:

തിരുവനന്തപുരം: ശബരി മലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച്ച ശിവസന പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിൻവലിച്ചു. സംസ്ഥാനത്ത് പ്രളയവും കൊടുംകാറ്റും ആവർത്തിക്കാൻ സാധ്യത ഉള്ളതിനാലാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന അറിയിച്ചു.

പത്രകുറിപ്പിലൂടെയാണ് ഹർത്താൽ പിൻവലിച്ച കാര്യം ശിവസേന സംസ്ഥാന കമ്മിറ്റി അറിയിച്ചത്. സംസ്ഥാനത്ത് ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന പത്രകുറിപ്പിൽ പറയുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ നടത്താൻ തീരുമാനിച്ചിരുന്നത്.

ശബരിമലയിലെ ആചാരങ്ങള്‍ നിലവിലുള്ള അവസ്ഥയില്‍ തന്നെ തുടരണമെന്നാണ് ശിവസേനയുടെ ആവശ്യം. ആര്‍എസ്എസ് വിധിയെ അനുകൂലിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും ശിവസേന പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sivasena withdraws call for harthal

Next Story
‘ചെളി നല്ലതാണ്’, അതിജീവന ചരിത്രമെഴുതി ചേക്കുട്ടി പാവകൾchekkutti
The moderation of comments is automated and not cleared manually by malayalam.indianexpress.com