തൃശൂര്‍:പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത ഇ​ല്ലെ​ന്നും വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യി നി​ന്ന​വ​ർ സ്വ​യം ധാ​ര​ണ​യ​നു​സ​രി​ച്ച് തി​രി​ച്ചെ​ത്തി​യെ​ന്നും മുഖ്യമന്ത്രി പി​ണ​റാ​യി വിജയന്‍. സമാപന സ​മ്മേ​ള​ന​ത്തി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂ​ണ്ടി​ക്കാ​ട്ടാ​ൻ പോ​ലും വി​ഭാ​ഗീ​യ​ത​യു​ടെ തു​രു​ത്തു​ക​ൾ ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ലി​ല്ലെന്ന് അദ്ദേഹം പറഞ്ഞു.

‘വി​ഭാ​ഗീ​യ​ത​യെ നേ​രിടാ​ൻ ഉ​ൾ​ക്ക​രു​ത്തു​ള്ള പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി. വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യി നി​ന്ന​വ​ർ സ്വ​യം ധാ​ര​ണ​യ​നു​സ​രി​ച്ച് തി​രി​ച്ചെ​ത്തി. ഇ​നി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വേ​ർ​തി​രി​വു​ണ്ടാ​കാ​ൻ പാ​ടി​ല്ല. പാ​ർ​ട്ടി ഏ​ൽ​പ്പി​ക്കു​ന്ന ചു​മ​ത​ല​ക​ൾ മാ​ത്ര​മാ​ണ് താ​ന​ട​ക്കം എ​ല്ലാ​വ​രും ചെ​യ്യു​ന്ന​ത്. പാ​ർ​ട്ടി​ക്ക് കീ​ഴ്പ്പെ​ട്ടും വ​ഴി​പ്പെ​ട്ടും മാ​ത്ര​മാ​ണ് താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്’. പി​ണ​റാ​യി പ​റ​ഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോഴും വിഭാഗീയത ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരള ജനത തിരസ്കരിച്ച പാര്‍ട്ടിയാണ് ബിജെപിയെന്നും കൂട്ടിച്ചേര്‍ത്തു.

കാൽ ലക്ഷം പേർ പങ്കെടുത്ത സിപിഎം റെഡ് വോളന്റിയർ മാർച്ച് തൃശൂരിനെ അക്ഷരാർഥത്തിൽ ചെങ്കടലാക്കി. നഗരത്തിലെ നാലു സ്ഥലങ്ങളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് ചുവപ്പൊഴുകി. ശക്തൻ നഗർ, കിഴക്കേ കോട്ട, പടിഞ്ഞാറേകോട്ട എന്നിവടങ്ങളിൽ നിന്നും മാർച്ച് ആരംഭിച്ചു. രണ്ടായിരത്തോളം പ്രദേശങ്ങളില്‍ നിന്നാണ് വോളന്റിയര്‍മാര്‍ എത്തിയത്.

ആക്രമണം പാര്‍ട്ടിയുടെ നയമല്ലെന്ന് സീതാറാം യെച്ചൂരി സമാപന സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ വന്നാല്‍ പ്രതിരോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും. അക്രമരാഷ്ട്രീയം പാര്‍ട്ടിയുടെ പാതയല്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഒരു തരത്തിലുളള ഭിന്നതയും പാര്‍ട്ടിയില്‍ ഇല്ല. തെറ്റ് പറ്റിയെങ്കില്‍ തിരുത്തും’, യെച്ചൂരി വ്യക്തമാക്കി.

‘കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നു സി​പി​എ​മ്മി​ല്ല. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ മ​ത​നി​ര​പേ​ക്ഷ വ​ർ​ഗീ​യ വി​രു​ദ്ധ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​ൻ പാ​ർ​ട്ടി ശ്ര​മി​ക്കും. പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ചെ​യ്തെ​ടു​ത്ത തീ​രു​മാ​നം അ​ന്തി​മ​മാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ എ​ന്തു വ്യാ​ഖ്യാ​നം ന​ൽ​കി​യാ​ലും പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ൾ അ​ഴി​മ​തി​ക്കാ​ര​ല്ല, കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പറഞ്ഞു സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള ന​യ​മ​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള​തെ​ന്നും കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​കെ​ട്ട് അ​സാ​ധ്യ​മാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ൾ അ​ഴി​മ​തി​ക്കാ​ര​ല്ല, കേ​ര​ള കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള ന​യ​മ​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള​ത്. കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​കെ​ട്ട് അ​സാ​ധ്യ​മാ​ണ്. ആ ​മു​ന്ന​ണി​യു​മാ​യി രാ​ഷ്ട്രീ​യ​പ​ര​മാ​യി യോ​ജി​പ്പി​ല്ല. യു​ഡി​എ​ഫി​നെ ശി​ഥി​ല​മാ​ക്കു​ക​യാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം. മാ​ർ​ക്സി​സ്റ്റ് വി​രു​ദ്ധ മു​ന്ന​ണി​ക്കു കേ​ര​ള​ത്തി​ൽ പ്ര​സ​ക്തി​യി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ നേ​തൃ​ത​ല​ത്തി​ലെ ആ​ലോ​ച​ന​യു​ടെ ഫ​ല​മ​ല്ല. പ്രാ​ദേ​ശി​ക​മാ​യ വി​കാ​ര പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​ന്ന​ത്. വെ​ല്ലു​വി​ളി​ക​ളെ പ്ര​തി​രോ​ധി​ക്കേ​ണ്ട​ത് അ​ക്ര​മ​ങ്ങ​ൾ​കൊ​ണ്ട​ല്ല. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്ര​മ​ങ്ങ​ൾ​കൊ​ണ്ട് പാ​ർ​ട്ടി​ക്കാ​ണു ന​ഷ്ടം. ഇ​ത് അ​ണി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ