ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്കു വീ​ണ്ടും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. യെ​ച്ചൂ​രി​യെ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ക​ത്തു ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് യെ​ച്ചൂ​രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

തന്റെ തീരുമാനം നാളെ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യെച്ചൂരി രണ്ടാമതും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് പി.ബി യോഗം തീരുമാനിച്ചിരുന്നു. ഓ​ഗ​സ്റ്റ് 18ന് ​ആ​ണ് രാ​ജ്യ​സ​ഭ​യി​ൽ യെ​ച്ചൂ​രി​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​ത്. യെ​ച്ചൂ​രി​യെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണു ബം​ഗാ​ൾ ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യോ​ടെ മാ​ത്ര​മേ യെ​ച്ചൂ​രി​ക്ക് ജ​യി​ക്കാ​ൻ സാ​ധി​ക്കൂ. കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ സ്വീ​ക​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ക​ണ്ടാ​ണ് യെ​ച്ചൂ​രി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇതിന് മുമ്പും താൻ മത്സരിക്കാനില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിരുന്നു.രണ്ട് തവണയിൽ കൂടുതൽ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാർട്ടി നയം ജനറൽ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ