പാലക്കാട് : വാളയാറിൽ പെണകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്മ. 55 ദിവസം മുൻപ് മരിച്ച മൂത്ത പെൺകുട്ടി  കൃതിക(12) ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അവർ  മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യം മകൾ തന്നോട് പറഞ്ഞിരുന്നുവെന്നും  തുടർന്ന് ബന്ധുവായ ഒരാളെ പല തവണ താക്കീത് ചെയ്തുവെന്നും ഇവർ പറഞ്ഞു.

മകൾ മരിച്ച് കഴിഞ്ഞ ശേഷം ഇത് പൊലീസിനോട് പറഞ്ഞിരുന്നു. മൂത്ത കുട്ടി മരിച്ച ദിവസം മുഖം മറച്ച രണ്ടുപേർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് ഇളയ കുട്ടി കണ്ടിരുന്നു. ഈ വിഷയം മകൾ തന്നോട് പറഞ്ഞിരുന്നു. ഇക്കാര്യവും പൊലീസിനോട് അറിയിച്ചിരുന്നു എന്ന് അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എല്ലാ ദിവസം വൈകിട്ട് ആറ് മണിക്ക് ശേഷമാണ് വീട്ടിലെത്താറുള്ളത്. ഈ സമയത്ത് മാത്രമാണ് കുട്ടികളുടെ കാര്യം ശ്രദ്ധിക്കാൻ സാധിക്കാറുള്ളൂ. വളരെ വൈകിയാണ് ഇക്കാര്യങ്ങൾ അറിഞ്ഞതെന്നും അവർ  പറഞ്ഞു.

വാളയാറിലെ മൂത്ത കുട്ടി പീഡനത്തിന് ഇരയായിരുന്നു. പല തവണ പീഡിപ്പിച്ചു. പല തവവണ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും ഇത് തുടർന്നിരുന്നു. ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തുന്പോഴാണ് കുട്ടികളുടെ കാര്യം ശ്രദ്ധിക്കാൻ സാധിക്കുന്നത്.

മൂത്ത കുട്ടി മരിച്ച ദിവസം വീട്ടിൽ നിന്ന് രണ്ട് പേർ ഇറങ്ങിപ്പോകുന്നത് ഇളയ കുട്ടി കണ്ടിരുന്നു. ഇക്കാര്യം വീട്ടുകാരുമായി ഇവർ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങൾ വാളയാർ പൊലീസിനോട് വവ്യക്തമാക്കിയിരുന്നതായും അവർ കൂട്ടിച്ചേർത്തു.

മാർച്ച് നാലിനാണ് നാലാംക്ലാസുകാരി ശരണ്യയെ (ഒന്പത്) വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജനുവരി 13 ന് കൃതിക ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നാലാം ക്ലാസുകാരി ശരണ്യയുടെ മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അമ്മയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് ദുരൂഹത ഉയർന്നു. വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടി ഒറ്റയ്ക്ക് കൈ എത്തില്ലെന്നും, ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും സംസാരമുണ്ട്.

ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ നിർമ്മാണ തൊഴിലാളികളാണ്. അവർ പണി കഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മുമ്പാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് സഹോദരിയെ മരിച്ച നിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുന്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴി നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേ കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. സഹോദരിയുടെ മരണം ഇളയകുട്ടിയെ മാനസികമായി ബാധിച്ചിരുന്നുവെന്നും അതിനാൽ കുട്ടിയെ  കൗൺസിലിങ്ങിന് കൊണ്ടുപോകണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നുവെങ്കിലും അവരത് ചെയ്തില്ലെന്നും പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ