Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

‘തെരുവിൽ വലിച്ചെറിയരുത്’; സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഹൈക്കോടതിയിൽ

പുതിയതായി താമസിക്കാൻ പോകുന്ന സ്ഥലം എവിടെയെന്ന് പറയുകയാണെങ്കിൽ സംരക്ഷണം നൽകാമെന്ന് കോടതി വ്യക്തമാക്കി

sister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam

കൊച്ചി: തെരുവിൽ വലിച്ചെറിയരുതെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണ ഹർജിയിൽ കോൺവെന്റില്‍ നിന്നു മാറണമെന്ന് കോടതി നിർദേശിച്ചപ്പോഴായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.

സിവിൽ കോടതി നടപടികൾ പൂർത്തിയാവുന്നതു വരെ സംരക്ഷണം നൽകണം. തന്നെപ്പോലെയുള്ള പലരും തെരുവിൽ വലിച്ചെറിയപ്പെടാൻ സാധ്യതയുണ്ടെന്നും സിസ്റ്റർ ലൂസി ചൂണ്ടിക്കാട്ടി. രണ്ടര വർഷമായി സന്യാസ സഭയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നു. സിവിൽ കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവുണ്ട്. തനിക്ക് സന്യാസം പൂർത്തിയാക്കണമെന്നും കോൺവെന്റ് അല്ലാതെ മറ്റു താമസ മാർഗങ്ങൾ ഇല്ലെന്നും സിസ്റ്റർ വിശദീകരിച്ചു.

കോൺവെന്റിൽ നിന്ന് മാറണമെന്നും അവിടെ താമസിക്കാൻ സംരക്ഷണം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. കോണ്‍വെന്റില്‍ അല്ലാതെ ജീവനും സ്വത്തിനും സംരക്ഷണം നൽകാമെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ വ്യക്തമാക്കി. സംരക്ഷണം പിൻവലിച്ചാലും, കോൺവെന്റിൽ നിന്ന് പുറത്ത് പോകാൻ പറയരുതെന്ന് സിസ്റ്റർ ലൂസി ആവശ്യപ്പെട്ടു.

എന്നാല്‍ കോൺവെന്റിൽ നിന്ന് മാറുന്നതാണ് സംരക്ഷണത്തിന് നല്ലതെന്നും അവിടെ താമസിച്ചാൽ ലൂസിക്ക് ബുദ്ധിമുട്ടാകുമെന്നും കോടതി അഭിപ്രായപ്പെട്ടു. കോൺവെന്റിൽ അല്ലാതെ ഇതുവരെ എവിടെയാണ് താമസിച്ചതെന്ന് കോടതി ആരാഞ്ഞു. കേസ് ആവശ്യത്തിന് വേണ്ടിയാണ് കോൺവെന്റിൽ നിന്ന് മാറിയതെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

ഒരു ആശ്രമത്തിൽ നിന്ന് മറ്റൊരു ആശ്രമത്തിലേക്ക് മാത്രമേ മാറാൻ പാടുള്ളൂവെന്ന് എതിർ ഭാഗം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എവിടെ താമസിച്ചുവെന്ന് ലൂസി പറഞ്ഞില്ലെന്നും എതിർ ഭാഗം ആരോപിച്ചു. പുതിയതായി താമസിക്കാൻ പോകുന്ന സ്ഥലം എവിടെയെന്ന് പറയുകയാണെങ്കിൽ സംരക്ഷണം നൽകാമെന്ന് കോടതി വ്യക്തമാക്കി.

Also Read: ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയില്ല, ലോക്ക്ഡൗണിലെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം തൃപ്തികരം: ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sister lucy kalappurakkal petition kerala high court

Next Story
മുഖ്യമന്ത്രി വിളിച്ചു, കട തുറക്കൽ സമരത്തിൽനിന്ന് പിന്മാറി വ്യാപാരികൾTriple lockdown withdrawn in three districts extended in Malappuram
The moderation of comments is automated and not cleared manually by malayalam.indianexpress.com