സ്ത്രീയെന്ന പരിഗണന പോലും വത്തിക്കാനിൽ നിന്ന് ലഭിച്ചില്ല; കാനോൻ നിയമത്തെ പുച്ഛിച്ചു തള്ളുന്നുവെന്ന് സിസ്റ്റർ ലൂസി

എന്ത് സംഭവിച്ചാലും താൻ മഠം വിട്ട് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര

Sabha, Lucy Kalapurakal, Catholic Sabha, sister, ie malayalam, സഭ, ലൂസി കളപ്പുരക്കല്‍, കത്തോലിക്കാ സഭ, ഐഇ മലയാളം

കൊച്ചി: എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. എന്ത് സംഭവിച്ചാലും താൻ മഠം വിട്ട് പോകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാമെന്ന് സ്വപ്നം കാണേണ്ടെന്നും അവർ വ്യക്തമാക്കി.

“ബിഷപ്പുമാരുടെ തെറ്റുകൾ സമ്മതിച്ചു കൊടുക്കാൻ ഇനി ആകില്ല. വത്തിക്കാൻ ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നൽകിയില്ല. സത്യം പറഞ്ഞതിനാണ് സഭയിൽ നിന്ന് പുറത്താക്കിയത്.” സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.

സഭ തനിക്ക് നീതി നൽകിയില്ലെന്നും സിസ്റ്റർ ആരോപിച്ചു. തന്റെ ഭാഗം കേൾക്കാൻ പോലും കാനോൻ നിയമം തയ്യാറായില്ല. നീതി ഉറപ്പാക്കാൻ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നുവെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. ഇന്ത്യൻ നിയമത്തെ ബഹുമാനിക്കും. അതിനാൽ നിയമ പോരാട്ടം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. തന്നെ അവർ ഭയപ്പെടുന്നുണ്ടെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും ലൂസി കളപ്പുര.

സന്യാസി സഭയില്‍ നിന്ന പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. അപ്പീല്‍ തള്ളിക്കൊണ്ടുളള മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്‌സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sister lucy kalappura against canon law vatican

Next Story
കൊറോണ ഭീതി: കേരളത്തിൽനിന്നുള്ള മത്സ്യതൊഴിലാളികൾ ഇറാനിൽ കുടുങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com
X