scorecardresearch
Latest News

സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത്നിന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

sisa-thomas-crop

തിരുവനന്തപുരം: എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. കെ ടി യു മുന്‍ വിസി എം.എസ്. രാജശ്രീയ്ക്കാണ് പകരം നിയമനം. ജോ.ഡയറക്ടര്‍ സ്ഥാനത്തിരിക്കെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവര്‍ണര്‍ താത്കാലിമായി നിയമിച്ചത്. ഈ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം തുടരുകയാണ്.

സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വി.സി. സ്ഥാനം നഷ്ടമായത്. തുടര്‍ന്നാണ് സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്. എന്നാല്‍ സിസയുടെ സ്ഥാന മാറ്റം വി.സി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസയ്ക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

നേരത്തെ, കെ.ടി.യു വിസിയായിരുന്ന ഡോ. എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് സിസ തോമസിന് വി.സിയുടെ താല്‍ക്കാലിക ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.സര്‍ക്കാരിന്റെ നയങ്ങള്‍ സിസ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sisa thomas removed as technical education joint director