/indian-express-malayalam/media/media_files/2025/11/10/sir-form-2025-11-10-10-42-09.jpg)
ഫയൽ ചിത്രം
ഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്ഐആർ) നടപടികൾ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് എസ്ഐആറുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിട്ടില്ലെന്ന് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. എസ്ഐആറിനെതിരായ ഹർജികൾ നാളെ സുപ്രീം കോടതിയ പരിഗണിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി നിർണായകമാണ്.
Also Read: രാഹുൽ ഈശ്വർ ജയിലിലേക്ക്; അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപ കേസിൽ 14 ദിവസത്തേക്ക് റിമാൻഡ്
തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്‌ഐആർ പ്രക്രിയ ഇപ്പോൾ പ്രായോഗികമല്ലെന്നും ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും സംസ്ഥാന സർക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മാഷൻ സത്യവാങ്ങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
Also Read: ലൈംഗിക പീഡനക്കേസ്; പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തിൽ
അതേസമയം, കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ (കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ) എസ്ഐആറുമായി ബന്ധപ്പെട്ട നടപടികളുടെ സമയപരിധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഡിസംബർ 11 വരെ എസ്‌ഐആർ ഫോം വിതരണം ചെയ്യാം. ഡിസംബർ 16 നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14 നായിരിക്കും പുറത്തിറക്കുക.
Read More: മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇ.ഡി നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us