/indian-express-malayalam/media/media_files/2025/12/24/sir-kerala-1-2025-12-24-08-15-06.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയം ഇന്നു വരെ നീട്ടിയത്.
Also Read:പ്രവാസികൾക്ക് വോട്ടർപ്പട്ടികയിൽ ഇനിയും പേര് ചേർക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആദ്യം ഈ മാസം 22 വരെയായിരുന്നു സമയപരിധി. 11 ലക്ഷത്തിലധികം പേരാണ് പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. അതേസമയം, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി പതിനാല് വരെ തുടരും.
Also Read:എസ്ഐആർ കരട് വോട്ടർ പട്ടിക: കേരളത്തിൽ 24 ലക്ഷം വോട്ടർമാർ പുറത്ത്; 8.65% കുറവ്
37 ലക്ഷത്തോളം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവരും പട്ടികയിൽ പേരിലെ അക്ഷരത്തെറ്റ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളവരുമാണ് രേഖ നൽകേണ്ടത്. ഹിയറിങ്ങിനും പരിശോധനയ്ക്കും ശേഷം ഇന്നലെ വരെ 9,868 പേരാണ് പത്രികയിൽ നിന്ന് പുറത്തായത്.
Also Read:എസ്ഐആർ; തീയതി നീട്ടാൻ കേരളം നിവേദനം നൽകണമെന്ന് സുപ്രീം കോടതി
ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. voters.eci.gov.in എന്ന സൈറ്റ് വഴിയും ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം.
വെബ്‌സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ഓപ്ഷൻ സെലക്ട് ചെയ്ത് ‘ഫോം 6’ പൂരിപ്പിക്കണം. പ്രവാസി വോട്ടർമാരാണെങ്കിൽ ‘ഫോം 6എ’ തിരഞ്ഞെടുക്കണം. തിരിച്ചറിയൽകാർഡിലെ വിവരങ്ങളിൽ മാറ്റംവരുത്താനും മണ്ഡലം മാറാനും ഫോം 8 ഉപയോഗിക്കാം.​
Read More: ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us