scorecardresearch

എസ്‌ഐആർ സമയപരിധി നീട്ടി; കേരളം അടക്കം 12 സംസ്ഥാനങ്ങൾക്ക് ബാധകം

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്‌ഐആർ നടപടികൾ നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്‌ഐആർ നടപടികൾ നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Election Commission

SIR Latest Updates

SIR Latest Updates: ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിലെ (കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ) സമയപരിധിയാണ് നീട്ടിയത്. പുതിയ ഉത്തരവ് പ്രകാരം ഡിസംബർ 11 വരെ എസ്‌ഐആർ ഫോം വിതരണം ചെയ്യാം. ഡിസംബർ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14നായിരിക്കും പുറത്തിറക്കുക.

Advertisment

Also Read:ഇനി രാജ് ഭവൻ ഇല്ല പകരം ലോക് ഭവൻ; സംസ്ഥാനത്ത് നാളെ വിജ്ഞാപനം ഇറക്കും

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്‌ഐആർ നടപടികൾ നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. സമയപരിധി നീട്ടിയതോടെ ബിഎൽഒമാർക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും. ബിഎൽഒമാർക്കും അതുപോലെ ഫോം പൂരിപ്പിച്ചു നൽകുന്നതിലടക്കം വോട്ടർമാർക്കും പുതിയ തീരുമാനം ആശ്വാസമാകും.

Also Read:ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

Advertisment

തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടയിൽ ഫോം വിതരണം പൂർത്തിയാക്കി കരട് പട്ടിക പുറത്തിറക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. നേരത്തെ ഡിസംബർ നാലിനുള്ളിൽ ഫോം വിതരണം പൂർത്തിയാക്കണമെന്നും ഡിസംബർ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിർദേശം. 

ഡിസംബർ ഒമ്പതിനാണ് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പും കരട് പട്ടിക പ്രസിദ്ധീകരണവും ഒരേ ദിവസം വരുന്നതിലെ ആശങ്കയും രാഷ്ട്രീയ പാർട്ടികൾ അറിയിച്ചിരുന്നു. സമയം നീട്ടിയതോടെ ഒരാഴ്ച കൂടുതലായി നടപടികൾക്ക് സമയം ലഭിക്കുമെന്ന ആശ്വാസമാണ് ലഭിക്കുന്നത്.

Also Read:ഡിറ്റ് വ ചുഴലിക്കാറ്റ്; കേരളത്തിലും ജാഗ്രതാ നിർദേശം, സംസ്ഥാനത്തും മഴ തുടരും

സമയപരിധി നീട്ടിയത് ബിഎൽഒമാർക്കടക്കം ആശ്വാസമാകും. സമയമില്ലാത്തതിനാൽ ഫോം വിതരണവും ഡിജിറ്റലൈസേഷൻ നടപടികളുമടക്കം പൂർത്തിയാക്കാൻ കഴിയാതെ ബിഎൽഒമാർ സമ്മർദത്തിലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവെയ്ക്കണമെന്ന് കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നീട്ടി വെയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് ബിജെപിയും നിലപാട് എടുത്തിരുന്നു.

Read More:തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിന്റെ കളിപ്പാവയാകരുത്; എസ്ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: