ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു

81 വയസ്സായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം

Thoppil Anto, തോപ്പിൽ ആന്റോ, Singer Thoppil Anto, ഗായകൻ, Malayalam News, Kerala News, IE Malayalam
കടപ്പോട്: വിക്കിപീഡിയ

പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

ചവിട്ടു നാടക കലാകാരനായ തോപ്പിൽ കുഞ്ഞാപ്പുവിന്റെയും ഏലിയാമ്മയുടെയും മകനായി 1940 ജൂൺ ആറിന് ഇടപ്പള്ളിയിലാണ് തോപ്പിൽ ആന്റോ ജനിച്ചത്. ചലച്ചിത്ര പിന്നണി ഗാന രംഗത്തും നാടക ഗാന രംഗത്തും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഗായകനെന്നതിന് പുറമെ സംഗീത സംവിധായകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

ആദ്യകാലത്ത് അമച്വർ നാടകങ്ങളിൽ ഗായകനായിരുന്ന തോപ്പിൽ ആന്റോ പിന്നീട് പ്രൊഫഷണൽ നാടകങ്ങളിലേക്കും സിനിമകളിലേക്കും കടന്നു.

സിജെ തോമസിന്റെ വിഷവൃക്ഷം ആണ് ആദ്യമായി ഗായകനായി പ്രവർത്തിച്ച പ്രൊഫഷനൽ നാടകം. ഫാദർ ഡാമിയൻ എന്ന ചിത്രത്തിലൂടെ സിനിമാ ഗാനരംഗത്തെത്തി.

2017ൽ പുറത്തിറങ്ങിയ ഹണീബി 2 ആണ് തോപ്പിൽ ആന്റോ ഗായകനായ അവസാന സിനിമ. ഈ സിനിമയിലെ നമ്മുടെ കൊച്ചി എന്ന പാട്ടാണ് അദ്ദേഹം പാടിയത്.

അനുഭവങ്ങളെ നന്ദി (1979), വീണപൂവ് (1983), എല്ലാവർക്കും നന്മകൾ (1987) തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Singer thoppil anto passes away

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express