ഗായികയും അവതാരകയുമായ റിമി ടോമിയും ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടാനും വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം കുടുംബകോടതിയില്‍ ഏപ്രില്‍ പതിനാറിന് പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Rimi Tomy, റിമി ടോമി, Singer Rimi Tomy, ഗായിക റിമി ടോമി, Rimi Tomy divorce, റിമി ടോമി വിവാഹ മോചിതയാകുന്നു, Ernakulam Family Court, എറണാകുളം കുടുംബ കോടതി, iemalayalam, ഐഇ മലയാളം

റിമിയും റോയസും 2008ലായിരുന്നു വിവാഹിതരായത്. പരസ്പര സമ്മതത്തോടെയാണ് 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഇരുവരും ഒരുങ്ങുന്നത് എന്നതിനാല്‍ ആറ് മാസത്തിനുള്ളില്‍ വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന. ഇവർക്ക് കുട്ടികളില്ല.

ചെറുപ്പം മുതല്‍ സംഗീത രംഗത്ത് സജീവമായ റിമി ടോമിയെ ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. വിദ്യാസാഗർ ഈണമിട്ട ഗാനം റിമി ടോമിയും ശങ്കർ മഹാദേവനും ചേർന്നാണ് ആലപിച്ചത്. ദിലീപും ജ്യോതിർമയിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഈ ഗാനം ഹിറ്റായതോടെ റിമി സിനിമാ മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും ഗാനമേളകളിലെ മിന്നുന്ന താരമായിരുന്നു റിമി.

പാലാക്കാരിയായ റിമി ടോമി ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലും റിമി അഭിനയിച്ചിട്ടുണ്ട്.

നിലവിൽ മഴവിൽ മനോരമ ചാനലിലെ ഒന്നു മുതൽ പൂജ്യം വരെ എന്ന പരിപാടിയുടെ അവതാരക കൂടിയാണ് റിമി ടോമി.

ദിലീപ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ കെജെ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധവേണം എന്ന ഗാനമാണ് മലയാളികൾക്കിടയിൽ റിമി ടോമിയ പ്രിയപ്പെട്ട ഗായികയാക്കിയത്. ഗായിക എന്ന പേരിൽ മാത്രമല്ല, അവതാരകയായും റിമി തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സരസമായി സംസാരിച്ച്‌ ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി.

2012 ല്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാന്‍ വേദിയിലെത്തിയ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.