സൈമണ്‍ ബ്രിട്ടോയ്ക്ക് അന്ത്യാഞ്ജലി; മൃതദേഹം ഇന്ന് മെഡിക്കല്‍ കോളേജിന് കൈമാറും

രാവിലെ 11 മണിക്ക് വീട്ടില്‍ നിന്നും എറണാകുളം ടൗണ്‍ഹാളിലെത്തിക്കും. വൈകിട്ട് മൂന്ന് മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും

simon britto, സൈമൺ ബ്രിട്ടോ, dies,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക ശരീരം ഇന്ന് കൊച്ചി മെഡിക്കല്‍ കോളേജിന് കൈമാറും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി തന്റെ ശരീരം നല്‍കണമെന്നത് ബ്രിട്ടോയുടെ ആഗ്രഹമായിരുന്നുവെന്നും ഇത് പാലിക്കുകയാണെന്നും സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.

ഇന്നലെ രാത്രിയോടെ മൃതദേഹം കൊച്ചിയിലെ ബ്രിട്ടോയുടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വീട്ടില്‍ നിന്നും എറണാകുളം ടൗണ്‍ഹാളിലെത്തിക്കും. വൈകിട്ട് മൂന്ന് മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീടാകും കൊച്ചി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുക.

തിങ്കളാഴ്ച തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ അന്ത്യം. 64 വയസായിരുന്നു. ക്യാമ്പസ് അക്രമരാഷ്ട്രീയത്തിന്റെ ഇരയായ സൈമണ്‍ ബ്രിട്ടോ 1983ല്‍ നട്ടെല്ലിന് ഏറ്റ കുത്തിനെ തുടര്‍ന്ന് വീല്‍ ചെയറിലായിരുന്നു ജീവിതം നയിച്ചിരുന്നത്.

എസ്എഫ്‌ഐ സംസ്ഥാന നേതാവായി പ്രവര്‍ത്തിക്കവേയാണ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് അരയ്ക്ക് താഴോട്ട് തളര്‍ന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2006 മുതല്‍ 2011 വരെ കേരള നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Simon brittos body will be hand overed to medical college tomorrow

Next Story
നവോത്ഥാനത്തിന്റെ പതാകവാഹകർ ജാതി സംഘടനകളല്ല: വി എസ്VS Achuthanandhan, Justice Chidambaresh speech, വി.എസ്.അച്യൂതാനന്ദൻ, ജസ്റ്റിസ് ചിദംബരേഷ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com