Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

സില്‍വര്‍ ലൈന്‍: സംസ്ഥാന സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ ഹൈക്കോടതിയില്‍

പദ്ധതിക്കു തത്വത്തില്‍ അനുമതിയുണ്ടന്നും കെ-റെയില്‍ റെയില്‍വേയും സംസ്ഥാനവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണെന്നും റെയില്‍വേ വ്യക്തമാക്കി

SilverLine project, K-Rail Indian Railways, SilverLine semi high speed rail project Kerala, Kerala high court on SilverLine rail project land acquisition notifiacation, erLine project protest, CM Pinarayi Vijayan on SilverLine project, K-Rail SilverLine, VD Satheesan വിഡി സതീശൻ, പിണറായി വിജയൻ,കെ റെയിൽ, SilverLine news, K-Rail news, kerala news, malayalam news, news in malayalam, latest news, indian express malayalam, ie malayalam

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേയും കേന്ദ്ര സര്‍ക്കാരും കെ-റെയിലിനൊപ്പം. ഭൂമി ഏറ്റെടുക്കുന്നതിനും സാമൂഹികാഘാത പഠനം നടത്താനും തങ്ങളുടെ അനുമതി വേണ്ടന്നു റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു.

ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് റെയില്‍വേ നിലപാട് വ്യക്തമാക്കിയത്. പദ്ധതിക്കു തത്വത്തില്‍ അനുമതിയുണ്ടന്നും കെ-റെയില്‍ റെയില്‍വേയും സംസ്ഥാനവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണെന്നും റെയില്‍വേ വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ കേന്ദ്രപദ്ധതിയാണന്നും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും ചുണ്ടിക്കാട്ടി കോട്ടയം ജില്ലക്കാരായ ഏഴ് ഭൂഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് എന്‍.നഗരേഷ് പരിഗണിച്ചത്. കേസ് വിധി പറയാനായി മാറ്റി.

പദ്ധതിയുടെ സര്‍വേ പൂര്‍ത്തിയാകും മുന്‍പ് 1221 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ സാഹചര്യം വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികളും സാമൂഹികാഘാത പഠനവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, പെരുമ്പായിക്കാട് വില്ലേജുകളിലെ മൂന്ന് സ്ഥലമുടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

Also Read: നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെയും റെയിൽവേ ബോർഡിൻ്റെയും അനുമതി ലഭിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് നേരത്തെ മറ്റൊരു ഹർജിയിൽ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സർവേയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തങ്ങൾ മാത്രമാണന്നും ചീഫ് സെക്രട്ടറി സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ചൂണ്ടാക്കാട്ടി കോട്ടയം മുളകുളം പെരുവ സ്വദേശി എം ടി തോമസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

പദ്ധതിക്ക് തത്വത്തിൽ അനുമതിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പദ്ധതിക്ക് പണം കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകുന്ന സമീപനമാണു സംസ്ഥാന സര്‍ക്കാരിന്റേത്. സില്‍വര്‍ ലൈനിലെ എതിര്‍പ്പില്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘ജനസമക്ഷം കെ-റെയില്‍ പദ്ധതി’ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് തെറ്റായ പ്രചാരണമെന്നും കൂട്ടിച്ചേര്‍ത്തു. നാടിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരും സഹകരിക്കണം. ഇപ്പോള്‍ ഇല്ലെങ്കില്‍ എപ്പോള്‍ എന്നു കൂടി ആലോചിക്കണം. പദ്ധതികാണ്ട് പരിസ്ഥിതിക്ക് ദോഷമില്ല, മറിച്ച് ഗുണമുണ്ടാകും. നെല്‍കൃഷി തടസപ്പെടില്ല. പദ്ധതിയെ എതിര്‍ക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Silverline project land acquisition social impact study indian railways kerala high court

The moderation of comments is automated and not cleared manually by malayalam.indianexpress.com