scorecardresearch

'സില്‍വര്‍ ലൈന്‍ നല്ല പദ്ധതി'; കേന്ദ്രം കൈ കഴുകുകയാണെന്ന് ഹൈക്കോടതി

പദ്ധതിയുടെ സർവേയും സ്ഥലമെടുപ്പും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം

പദ്ധതിയുടെ സർവേയും സ്ഥലമെടുപ്പും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം

author-image
WebDesk
New Update
k rail, silverline

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർകാർ കൈ കഴുകയാണന്ന് ഹൈക്കോടതി. നല്ല പദ്ധതി ആണ്. ആദ്യം ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണമെന്ന് കോടതി പറഞ്ഞത് കേരള സര്‍ക്കാര്‍ കേൾക്കണമായിരുന്നു. നടപ്പാക്കേണ്ട രീതി ഇത്തരത്തിലായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment

പദ്ധതിയുടെ സർവേയും സ്ഥലമെടുപ്പും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. കോടതിയെ കുറ്റപ്പെടുത്താന്‍ ആണ് എപ്പോഴും സർക്കാർ ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല.

സാമുഹിക ആഘാത പഠനവും ജില്ലാ ടാഗിംഗ് സർവ്വേയം ആയി മുന്നോട്ട് പോകുകയാണോ എന്നും കോടതി ആരാഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ 'കൈ ഒഴിഞ്ഞില്ലെ എന്നും സാമുഹിക ആഘാത പഠനത്തിന്റെ തൽസ്ഥിതി എന്താണനും കോടതി ചോദിച്ചു .

വിവിധ ജില്ലകളിൽ പല രീതിയിലാണ് പഠനം നടത്തിയത് എന്ന് ഹർജിക്കാർ ചുണ്ടിക്കാട്ടി. കോട്ടയം തൊട്ടിട്ടില്ല. 85 ശതമാനം പൂര്‍ത്തിയായി. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സർക്കാരും കെ റയിലും ആലോചിക്കണമെന്നും ഹർജിക്കാർ പറഞ്ഞു.

Advertisment

നാട്ടുകാരെ കണക്കിലെടുക്കാതെ മുന്നോട്ട് പോയയെന്ന് കോടതി കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക ആഘാത പഠനം അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാൻ ധൃതി കാണിച്ചു. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണാം എന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ രണ്ട് ആഴ്‌ച കൂടി സമയം ചോദിച്ചു. സർവ്വെക്കല്ലുകൾ ഉപയോഗിക്കില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞത് കോടതി രേഖപ്പെടുത്തി. വീണ്ടും സാമൂഹീക ആഘാതപഠനം നടത്തിയാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജി അടുത്ത മാസം പരിഗണിക്കാനായി മാറ്റി.

Kerala High Court Silverline K Rail

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: