Latest News

സിൽവർ ലൈൻ: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഭൂമിയേറ്റെടുക്കൂവെന്ന് സർക്കാർ ഹൈക്കോടതിയിൽ

സർവേയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തങ്ങൾ മാത്രമാണന്നും സംസ്ഥാന സർക്കാർ

SilverLine project, K-Rail Indian Railways, SilverLine semi high speed rail project Kerala, Kerala high court on SilverLine rail project land acquisition notifiacation, erLine project protest, CM Pinarayi Vijayan on SilverLine project, K-Rail SilverLine, VD Satheesan വിഡി സതീശൻ, പിണറായി വിജയൻ,കെ റെയിൽ, SilverLine news, K-Rail news, kerala news, malayalam news, news in malayalam, latest news, indian express malayalam, ie malayalam

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെയും റെയിൽവേ ബോർഡിൻ്റെയും അനുമതി ലഭിച്ച ശേഷം മാത്രമേ ഭുമി ഏറ്റെടുക്കുകയുള്ളൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർവേയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തങ്ങൾ മാത്രമാണന്നും ചീഫ് സെക്രട്ടറി സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.

അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ചൂണ്ടാക്കാട്ടി കോട്ടയം മുളകുളം പെരുവ സ്വദേശി എം ടി തോമസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

പദ്ധതിക്ക് തത്വത്തിൽ അനുമതിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പദ്ധതിക്ക് പണം കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

Also Read: സിൽവർ ലൈൻ പുനരധിവാസ പാക്കേജായി; വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും

സാമൂഹികാഘാത പഠനം നടത്തുന്നതിനും വിദഗ്ദ സമിതി രുപീകരണത്തിനും കഴിഞ്ഞ ഓഗസ്റ്റിൽ അനുമതി ലഭിച്ചിരുന്നു. പൊതുതാൽപര്യം മുൻ നിരത്തിയാണ് സർക്കാർ വൻ പദ്ധതി നടപ്പാക്കുന്നതെന്നും ഇതിൻ്റെ ഭാഗമാണ് പ്രാരംഭ നടപടികൾ എന്നും സർക്കാർ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Silver line project in kerala state government affidavit at high court

The moderation of comments is automated and not cleared manually by malayalam.indianexpress.com