scorecardresearch
Latest News

സിൽവർ ലൈൻ പുനരധിവാസ പാക്കേജായി; വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും

താമസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും നല്‍കും

SilverLine project, K-Rail, ie malayalam

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജായി. താമസസ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിനു പുറമെ 4.60 രൂപയും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1.50 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീട് നിർമിച്ച് നൽകാനാണ് തീരുമാനം.

താമസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും അതുമല്ലെങ്കിൽ നഷ്ടപരിഹാരവും 10 ലക്ഷവും നല്‍കും.

ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യസ്ഥാനപനങ്ങൾക്കും, വാടകക്കാർക്കും പ്രത്യേകം തുക പരാമർശിച്ചിട്ടുണ്ട്. ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലെ നിയമനങ്ങളിൽ മുൻഗണന നൽകും. കച്ചവട സ്ഥാപനം നഷ്ടമാകുന്നവർക്ക് കെ റെയിൽ നിർമിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ കട മുറി അനുവദിക്കുമ്പോൾ മുൻഗണന നൽകുമെന്നും പാക്കേജിൽ പറയുന്നു.

പ്രഖ്യാപനങ്ങൾ ഇങ്ങനെ:

  • വീട് നഷ്ടപ്പെട്ടാൽ – നഷ്ടപരിഹാരവും 4.6 ലക്ഷം രൂപയും അല്ലെങ്കിൽ, നഷ്ടപരിഹാരവും 1.6 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും
  • വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രർക്ക് – നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും അല്ലെങ്കിൽ, നഷ്ടപരിഹാരവും അഞ്ച് സെന്റ് ഭൂമിയും 4 ലക്ഷം രൂപയും അല്ലെങ്കിൽ, നഷ്ടപരിഹാരവും 10 ലക്ഷം രൂപയും
  • കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാൽ – 25,000–50,000 രൂപ വരെ നഷ്ടപരിഹാര തുക
  • വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് – നഷ്ടപരിഹാരവും 50,000 രൂപയും
  • വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവർക്ക് – 2 ലക്ഷം രൂപ
  • വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർക്ക് – 30,000 രൂപ
  • സ്വയം തൊഴിൽ നഷ്ടമാകുന്നവർക്ക് – 50,000
  • ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് – 6000 വീതം 6 മാസം
  • പെട്ടിക്കടകൾ‌ക്ക് – 25,000–50,000 രൂപ വരെ
  • പുറമ്പോക്കിൽ കച്ചവടം നടത്തുന്നവർക്ക് – ചമയങ്ങളുടെ വിലയും 5000 വീതം 6 മാസവും

Also Read: സിൽവർ ലൈൻ പദ്ധതി നേരിട്ട് വിശദീകരിക്കാൻ മുഖ്യമന്ത്രി; പൗരപ്രമുഖരുമായുള്ള യോഗം ഇന്ന് മുതൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Silver line project in kerala rehabilitation package announced