scorecardresearch
Latest News

Kerala Floods: പ്രളയത്തിലാഴ്ന്ന കേരളത്തിൽ സ്നേഹം നിറച്ചെത്തിയ സിഖ് സമൂഹ അടുക്കള

Kerala Floods:കൊച്ചയിൽ എത്തിയ വളന്റിയർമാരാണ് സിഖുകാരുടെ സൗജന്യ അടുക്കളയുണ്ടാക്കി മൂവായിരം പേർക്ക് ഭക്ഷണം തയ്യാറാക്കുന്നത്. തേവരയിൽ ഗുരുദ്വാര സിങ്ങ് സഭയുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നതെന്ന് ലുധിയായിൽ നിന്നും ദിവ്യ ഗോയൽ എഴുതുന്നു

Kerala Floods: പ്രളയത്തിലാഴ്ന്ന കേരളത്തിൽ സ്നേഹം നിറച്ചെത്തിയ സിഖ് സമൂഹ അടുക്കള
Kerala Floods Sikh Langar

Kerala Floods: ലുധിയാന: കേരളം ഇന്നുവരെ കാണാത്ത പ്രളയത്തോട് മല്ലിട്ട് ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുമ്പോൾ സ്നേഹം നിറഞ്ഞ മനസ്സുമായി ദുരന്തിലൊപ്പം നിൽക്കാൻ എത്തുകയാണ് സിഖ് സമൂഹം. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖൽസ എയിഡ് ഇന്റർനാഷണൽ എന്ന സിഖ് സംഘടനയുടെ വളന്റിയർമാരാണ് ദുരന്തത്തിനിരയായ മലയാളികൾക്ക് ഭക്ഷണം നൽകാനായി കൊച്ചിയിലെത്തിയത്.

കൊച്ചിയിൽ വെളളിയാഴ്ചയോടെ എത്തിയ വളന്റിയർമാർ സിഖ് സമൂഹത്തിന്റെ ‘സൗജന്യ സമൂഹ അടുക്കള’ ആരംഭിച്ചു. തേവരയിൽ ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെയാണ് ഇത് ആരംഭിച്ചത്.​ ഇവിടെ ആരംഭിച്ച് റിലീഫ് ക്യാംപിൽ മൂവായിരം പേർക്കുളള ഭക്ഷണം തയ്യാറാക്കി നൽകുന്നു.

“ഞങ്ങളുടെ ടീം പെരുമ്പളളി അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ മൂവായിരം പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ആ ക്യാംപ് ഞങ്ങൾ ഏറ്റെടുത്തു. കൂടുതൽ വോളന്റിയർമാർ ഉടനെയെത്തും,” ഖൽസ എയിഡ് ഏഷ്യാ പസഫിക് മാനേജിങ് ഡയറക്ടർ അമർപ്രീത് സിങ് പറഞ്ഞു.

ലുധിയാനയിൽ നിന്നുളള ജൻപീത് സിങ്ങും ഡൽഹിയിൽ നിന്നുളള ഇന്ദ്രജിത് സിങ്ങും ഖാനയിൽ നിന്നുളള ജസ്ബീർ സിങ്ങും ജലന്ധറിൽ നിന്നുളള നവ്പാലൽ സിങ്ങും ആണ് ഖൽ​സ എയിഡിന്റെ ആദ്യ ടീമിന്റെ ഭാഗമായി കേരളത്തിലെത്തിയത്. ഇവരെ സഹായിക്കാൻ പ്രാദേശികമായി  എട്ടു വളന്റിയർമാരുണ്ട്. “ചോറും പച്ചക്കറിയും ആണ് ഞങ്ങൾ ഇന്നലെ രാത്രി നൽകിയത്. ഭക്ഷണം പാചകം ചെയ്യുന്നതിന് പ്രാദേശിക ഗുരുദ്വാര സഹായിച്ചു,” അമർ പ്രീത് സിങ്ങ് പറഞ്ഞു

“കേരളത്തിന്റെ താഴെ തട്ടിൽ നിന്നുളള​ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ​സാനിറ്ററി പാഡുകൾ, കൊതുക് വലകൾ, ടാർപോളിൻ ഷീറ്റുകൾ, ആന്റിബാക്ടീരിയൽ സോപ്പ്, സ്ലിപ്പർ, കത്തി, തുടങ്ങിയവ പഞ്ചാബിൽ നിന്നും സമാഹാരിച്ച് കേരളത്തിൽ വിതരണം ചെയ്യുമെന്ന്,”  ലുധിയാനയിൽ നിന്നുളള വളന്റിയറായ ഗുരസാഹിബ് സിങ് അറിയിച്ചു.

“നിർഭാഗ്യമുളളവരോട് ചേർന്ന് പങ്കിടുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും” (വന്ദ് ഛക്) എന്ന ഗുരു നാനാക്കിന്റെ വചനങ്ങളെ പഞ്ചാബ് അതുപോലെ പിന്തുടരുന്നതാണ് സിഖുകാരുടെ സമൂഹ അടുക്കള (കമ്യൂണിറ്റി കിച്ചണായ ലാങ്ർ). ശനിയാഴ്ച ഒരു ലക്ഷം റിലീഫ് സാമഗ്രഹികൾ എത്തിച്ചു. അവയിലോരൊന്നും മിനറൽ വാട്ടർ, ബിസ്കറ്റ്, റിസ്ക്, പാൽ, പഞ്ചസാര, തേയില എന്നിവ പഞ്ചാബ് സർക്കാർ ലുധിയാനയിൽ നിന്നും എത്തിച്ചിട്ടുണ്ട്.

Read In English: In flood-hit Kerala, Sikh volunteers set up langar to feed 3,000 people

ഐ എ എസ് ഉദ്യോഗസ്ഥനായ ബസന്ത് ഗാർഗിന്റെ നേതൃത്വത്തിലുളള സംഘം കേരളത്തിലേയ്ക്ക് പോകുന്നുണ്ടെന്ന് ലുധിയാന ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ് അഗർവാൾ അറിയിച്ചു. കേരളാ ഗവൺമെന്റുമായി കോഓർഡിനേറ്റ് ചെയ്ത് ആയിരിക്കും റിലീഫ് വസ്തുക്കൾ നൽകുക. ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ ഉപയോഗിച്ച് ഹൽവാർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്ത് ഈ വസ്തുക്കൾ എത്തിക്കും. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് പ്രഖ്യാപിച്ചത് പ്രകാരം ഒരു ലക്ഷം പായ്ക്കറ്റുകൾ​ ദുരിതാശ്വസമേഖലയിൽ നൽകാനായി ലുധിയാനയിൽ തയ്യാറായി കഴിഞ്ഞതായി പ്രദീപ് അഗർവാൾ പറഞ്ഞു.

“ഞങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് മറ്റുളളവരെ കുറിച്ച് ആലോചിക്കണമെന്ന് ഗുരുവിന്റെ വന്ദ് ഛക് എന്ന പാഠമാണ് ഞങ്ങൾ തുടരുന്നത്,​” ലുധിയാന എംപി രവ്നീത് സിങ് ബിട്ടു പറഞ്ഞു. കേരളം നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അവർക്ക് ഇപ്പോൾ സഹായത്തിന്റെ ആവശ്യമുണ്ട്, അവരുടെ ആവശ്യത്തിന് അനുസരിച്ച് സാധനങ്ങൾ എത്തിച്ചു നൽകാൻ പഞ്ചാബ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രി കേരളത്തിന് പത്ത് കോടിരൂപയുടെ സഹായം പ്രഖ്യാപിച്ചു. അഞ്ച് കോടി രൂപയുടെ റിലീഫ് വസ്തുക്കൾ ഉൾപ്പടെയാണിത്. ഇതിലെ ആദ്യ ഗഡുവാണ് ലുധിയാനയിൽ നിന്നും ഇന്ന് കേരളത്തിലേയ്ക്ക് അയക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Sikh volunteers set up langar to feed 3000 people

Best of Express