scorecardresearch

സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഗവർണർ

ഹൈക്കോടതി മുൻ ജഡ്ജി എ. ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി.ജി. കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

ഹൈക്കോടതി മുൻ ജഡ്ജി എ. ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി.ജി. കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

author-image
WebDesk
New Update
Siddharth Death Case

മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം

തിരുവനന്തപുരം: വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി മുൻ ജഡ്ജി എ. ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി.ജി. കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

Advertisment

വൈസ് ചാൻസലറുടേയും ഡീനിന്റെയും വീഴ്ചകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കമ്മീഷന്റെ പ്രവർത്തന ചെലവ് സർവ്വകലാശാല അക്കൗണ്ടിൽ നിന്നാകും. സർവ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവർണറുടെ ഇടപെടൽ. സിബിഐ അന്വേഷണത്തിൽ അന്തിമ തീരുമാനം വരും മുമ്പാണ് അന്വേഷണ കമ്മീഷനെ നിയമിച്ചുളള അന്വേഷണം.

സിദ്ധാർത്ഥൻറെ കുടുംബത്തിന് നീതി ഉറപ്പ് നൽകി മാ‍ര്‍ച്ച് 9ന് കേസ് മുഖ്യമന്ത്രി സിബിഐക്ക് വിട്ടിരുന്നു. പക്ഷെ പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിൽ അച്ഛന് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാരിനായില്ല. സിദ്ധാർത്ഥന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ സിബിഐക്ക് അന്വേഷണം വിട്ട്  9ന് വിജ്ഞാപനം ഇറങ്ങി.

11ന് ആഭ്യന്തര വകുപ്പ് എം സെക്ഷനിലെ അസിസ്റ്റൻറും സെക്ഷൻ ഓഫീസറും പ്രൊഫോമ റിപ്പോർട്ടിനറെ കരട് തയ്യാറാക്കി ഡെപ്യൂട്ടി സെക്രട്ടറിക്ക് അയച്ചു. പക്ഷെ ഡെപ്യൂട്ടി സെക്രട്ടറി അഞ്ച് ദിവസം അവധിയിലായിരുന്നു. പകരം ചുമതല ആർക്കും നൽകിയില്ല. ഡെപ്യൂട്ടി സെക്രട്ടറി തിരിച്ചെത്തിയ ശേഷമാണ് വിജ്ഞാപനം സിബിഐ കൊച്ചി ഓഫീസിലേക്ക് അയച്ചത്.

Advertisment

കാലതാമസം വാർത്തയായതോടെ ഒടുവിൽ മുഖം രക്ഷിക്കാൻ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിൽ ഫയലുകൾ കൈകാര്യം ചെയ്യുന്ന മൂന്ന് പേർക്ക് മുഖ്യമന്ത്രി സസ്പെൻഷൻ നൽകി. ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ്  എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.

Read More:

Arif mohammed khan sidharth death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: