Latest News

‘ബീഫ് കഴിച്ചതോ?, മുസ്ലീമായതോ’; സിദ്ദിഖ് കാപ്പൻ ചെയ്ത തെറ്റെന്തെന്ന് ഭാര്യ

കോടതിയിൽ 5000 പേജിൽ കൂടുതലുള്ള ചാർജ് ഷീറ്റ് പോലീസ് കൊടുത്തിട്ടുണ്ട്. ഇക്കയുടെ ജീവിതകഥ മുഴുവൻ എഴുതിയാലും 5000 പേജ് ഉണ്ടാവില്ല

Uttar Pradesh Police, Hathras gangrape, journalist Siddique Kappan, Mathura court, Mathura news, india news, indian express

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂണിയൻ ഡ​ൽ​ഹി ഘ​ട​കം സെ​ക്ര​ട്ട​റി സിദ്ദിഖ് കാ​പ്പനെ ഉത്തർപ്രദേശ് പൊലീസ്​ ജയിലിലടച്ചിട്ട് ഇന്നേക്ക് ആറ് മാസം തികയുമ്പോൾ, വൈകാരികമായ കുറിപ്പുമായി അദ്ദേഹത്തിന്റെ ഭാര്യ റൈഹാന.​ 5000 പേജില്‍ കവിഞ്ഞ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി ജയിലില്‍ അടക്കാന്‍ മാത്രം സിദ്ദിഖ് കാപ്പന്‍ ചെയ്ത തെറ്റ് എന്താണെന്ന് റൈഹാന ചോദിക്കുന്നു. ബീഫ് കഴിച്ചതാണോ, മുസ്ലീമായതാണോ, കേരളക്കാരനായതാണോ സിദ്ദിഖ് ചെയ്ത തെറ്റെന്നും റൈഹാന ചോദിക്കുന്നു.

ഉത്തർപ്രദേശിൽ കൂട്ട​ബലാത്സംഗത്തിനിരയാക്കി കൊ​ല​പ്പെ​ടു​ത്തി​യ ദ​ലി​ത്​ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ കാണാനും റിപ്പോർട്ട് ചെയ്യാനുമായി കാ​മ്പ​സ്​ ഫ്ര​ണ്ട്​​ നേ​താ​ക്ക​ൾ​ക്കൊ​പ്പം ഹാ​ഥ്​റ​സി​ലേ​ക്ക്​ പോകുമ്പോഴാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ്​ ചെയ്യുന്നത്​.

റൈഹാനയുടെ കുറിപ്പിന്റെ പൂർണരൂപം:

എന്റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തിൽ പിടിച്ചിട്ടിട്ട് ഏപ്രിൽ 5ന് 6മാസം പൂർത്തിയാവുന്നു.

കോടതിയിൽ 5000 പേജിൽ കൂടുതലുള്ള ചാർജ് ഷീറ്റ് പോലീസ് കൊടുത്തിട്ടുണ്ട്. ഇക്കയുടെ ജീവിതകഥ മുഴുവൻ എഴുതിയാലും 5000 പേജ് ഉണ്ടാവില്ല.

ഹാ​ഥ്​റസിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്ക് എന്തായിരിക്കാം പോലീസ് കൊടുത്തിരിക്കുന്നത്.???

ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവർക്ക് നേട്ടം??

എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്…

ബീഫ് കഴിച്ചതോ?? മുസ്ലിമായതോ?? അതോ കേരളക്കാരനായതോ??? ഏതാണ്??

ഒൻപത് വർഷമായി അദ്ദേഹം പത്രപ്രവർത്തന ജോലിയിൽ ഏർപ്പെട്ടു ഡൽഹിയിൽ ഉണ്ട്. ആദ്യം തേജസിൽ ആയിരുന്നു. അത് പൂട്ടിയപ്പോൾ തത്സമയത്തിൽ ആയിരുന്നു. അതും സാമ്പത്തീക പ്രയാസത്തിൽ അടച്ചു പൂട്ടി.
ഏഴ് മാസത്തെ കാശ് ഇപ്പോഴും അതിൽ നിന്നും കിട്ടാനുണ്ട്. തത്സമയം പേപ്പറിൽ ജോലി ചെയ്യുമ്പോൾ ആണ് അദ്ദേഹം kuwj യൂണിയൻ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്. അല്ലാതെ അഴിമുഖം ഓൺലൈൻ വെബിൽ ജോലി ചെയ്യുമ്പോൾ അല്ല.

തത്സമയത്തിൽ ജോലി ചെയ്തിരിക്കുമ്പോൾ അതിനായി അദ്ദേഹം അവിടെ റൂം എടുത്തിരുന്നു.

പക്ഷെ അതിന്റെ ക്യാഷ് പോലും കൊടുക്കാൻ ആ പത്രത്തിന് സാധിച്ചില്ല. അന്നൊക്കെ റൂമിന്റെ കാശ് കൊടുക്കാൻ കഴിയാതെ, ഞങ്ങൾക്ക് ജീവിക്കാനുള്ള കാശ് തരാൻ കഴിയാതെ കഷ്ട്ടപ്പെട്ടത് എനിക്കും ഇക്കാക്കും ദൈവത്തിനും മാത്രമറിയാം…

കടം വാങ്ങിയ കാശുമായി റൂം ഒഴിവാക്കി കൊടുത്തു, പിന്നീട് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്ന പോലെ ഇക്കയുടെ റൂമിലുള്ള സാധനങ്ങളുമായി സുഹൃത്തുക്കളുടെ റൂമുകളിൽ അഭയം തേടലായിരുന്നു..

അഭിമാനി ആയിരുന്നു എന്റെ ഇക്ക.. എന്തുണ്ടെങ്കിലും ആരെയും അറിയിക്കില്ല. ഇക്കയുടെ സുഹൃത് ആണ് അഴിമുഖത്തിൽ ജോലി ശരിയാക്കി കൊടുത്തത്. 25000രൂപ സാലറി.

നിങ്ങൾ പറ, അദ്ദേഹം ഒരു റൂമെടുത്താൽ അതിന്റെ കാശും വീട്ടിലെ ചിലവും അദ്ദേഹത്തിന്റെ ചിലവും കഴിഞ്ഞാൽ എന്താണ് ഉണ്ടാവുക.

തേജസിൽ നിന്ന പരിചയത്തിനു മുകളിൽ ആരുടെയോ സ്നേഹത്തിനു അദ്ദേഹത്തോട് തൽക്കാലം nchro യുടെ ഓഫീസിൽ താമസിക്കാൻ പറഞ്ഞു. ഞങ്ങളെ സമ്പന്ധിച്ചു വലിയൊരു ആശ്വാസം ആയിരുന്നു അത്. 10,000 രൂപ എങ്കിലും ആവും അവിടെ റൂമെടുക്കാൻ. വീടു പണി, ഉമ്മയുടെ അസുഖം, കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എല്ലാം ഇതിൽ നിന്ന് കഴിയണം. ഈ സമയങ്ങളിൽ ഒക്കെ എന്റെ ഇക്ക പട്ടിണി കിടന്നിട്ടുണ്ട്. നോമ്പെടുത്തു നിൽക്കും

ആരോടും സങ്കടങ്ങൾ പറയാറില്ല.. ഞങ്ങൾ എപ്പോഴും ഞങ്ങളെക്കാളും താഴെ ഉള്ളവരെ കുറിച്ചാണ് ചിന്തിക്കാറുള്ളത്.

ഞങ്ങളുടെ അടുത്ത് സത്യങ്ങൾ മാത്രമേ ഒള്ളു..

എന്റെ ഇക്കയെ കുറിച്ച് അഭിമാനത്തോടെ മാത്രമേ പറയാൻ ഒള്ളു.. സഹപ്രവർത്തകർ ആരെങ്കിലും അദ്ദേഹത്തെ കുറിച്ച് തെളിവ് സഹിതം ഒരു ആരോപണം പറയട്ടെ.. അദ്ദേഹത്തെ അറിയാത്ത ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഹൃദയത്തിൽ കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടാവുന്നത് നന്നായിരിക്കും. കാരണം നമ്മളൊന്നും ഈ ഭൂമിയിൽ എല്ലാ കാലവും ഉണ്ടാവില്ല. ദൈവം തന്ന ആയുസ്സ് കുറച്ചേ ഒള്ളു.. കുറച്ചെങ്കിലും ഹൃദയത്തിൽ നന്മ ഉണ്ടാവട്ടെ..

രോഗിയായ ഇക്കയുടെ ഉമ്മ.. ഉപ്പച്ചി ഇപ്പോ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾ.. എല്ലാവരുടെയും മുന്നിൽ കണ്ണൊന്നു നനയാതെ എല്ലാം നെഞ്ചിൽ അടക്കി പിടിച്ചു.. ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞാൽ ഒരു കുടുമ്പം മുഴുവൻ തകർന്നു പോവും.. എന്റെ ഉമ്മയുടെ അടുത്തേക്ക് പോലും കഴിവതും ഞാൻ പോവാറില്ല. കാരണം ധൈര്യത്തോടെ നിൽക്കുന്ന ഒരു മുഖം മാത്രം അവർ കണ്ടാൽ മതി…

ഞാൻ എന്റെ ഇക്കാക്ക് വേണ്ടി സംസാരിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തീർത്തും നിരപരാധി ആയത് കൊണ്ടാണ്. എന്റെ ഇക്കയെ കുറിച്ച് എനിക്ക് അഭിമാനം മാത്രമാണ് അന്നും ഇന്നും ഉള്ളത്. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞു ഞങ്ങളുടെ അരികിലേക്ക് ഇക്കയെ എത്തിക്കാൻ.. ഇത് പോലെ ഒരുപാട് പാവങ്ങൾ ജയിലഴിക്കുള്ളിൽ ഉണ്ടാവും.. അവർക്ക് വേണ്ടിയും മനസ്സിൽ നന്മയും കരുണയും വറ്റാത്ത മനുഷ്യരുടെ പ്രാർത്ഥനയും ഉണ്ടാവണേ..

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Siddique kappan wife raihana siddique writes

Next Story
Kerala Lottery Win Win W-610 Result: വിൻ വിൻ W-610 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്win win w-591 lottery, വിൻ വിൻ w-591, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, win win lottery draw date, വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് തിയതി, kerala lottery results, കേരള ലോട്ടറി ഫലം, win win lottery kerala win win w-591 lottery, win win lottery kerala win win w-590 lottery results, kerala lottery x'mas new year bumper ticket, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ, kerala lottery x'mas new year bumper ticket price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റ് വില, kerala lottery x'mas new year bumper ticket draw date, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് തിയതി, kerala lottery x'mas new year bumper price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ സമ്മാനത്തുക, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com