scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

സിദ്ധിഖ് കാപ്പനെതിരായ കേസ്: യുപി മുഖ്യമന്ത്രിക്ക് എഡിറ്റേഴ്സ് ഗിൽഡ് കത്തയച്ചു

എഡിറ്റർമാരുടെ ഒരു സംഘത്തെ ലഖ്‌നൗവിലേക്ക് അയയ്‌ക്കാനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും താൽപ്പര്യപ്പെടുന്നുവെന്നും എഡിറ്റേഴ്‌സ് ഗിൽഡ് അറിയിച്ചു

Hathras Gang Rape, Uttar Pradesh Gang Rape, Dalit Woman gang raped by upper cast men, Police Atrocity, Uttar Pradesh Police, International Plot to defame Yogi Adityanath, Malayali journalist detained by UP police, Siddique Kappan, Popular Front, FIR, Sedition, Latest News in Malayalam, ഹഥ്രാസ് കൂട്ട ബലാത്സംഗം, ദളിത് യുവതി, ഉത്തർ പ്രദേശ് കൂട്ട ബലാത്സംഗം, ദളിത് യുവതിയെ സവർണർ കൂട്ടബലാത്സംഗം ചെയ്തു, ഉത്തർ പ്രദേശ് പോലീസ്, യോഗിയെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് എഫ്ഐഐർ, യോഗി ആദിത്യനാഥ്, മലയാളി മാധ്യമ പ്രവർത്തകൻ യുപി പോലീസിന്റെ കസ്റ്റഡിയിൽ, സിദ്ദിഖ് കാപ്പൻ, പോപ്പുലർ ഫ്രണ്ട്, iemalayalam

ന്യൂഡൽഹി: ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ മോചനം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് എഡിറ്റേഴ്സ് ഗിൽഡ് കത്തയച്ചു.

ഉത്തർപ്രദേശിലെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാണിക്കാനും മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ടുമാണ് കത്തെന്ന് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.

“മുംബൈയിൽ ഒരു ടിവി ചാനലിന്റെ എഡിറ്റർ അറസ്റ്റിലായപ്പോൾ താങ്കൾ പത്രസ്വാതന്ത്ര്യം ഉയർത്തിപ്പിച്ചത് ശരിയായ നടപടിയാണ്. പക്ഷേ യുപിയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരെ അധികാരികൾ അവരുടെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുന്നതുമായ നിരവധി സംഭവങ്ങൾ നടന്നു. വ്യാജ ആരോപണങ്ങളിൽ ഇവരിൽ പലരും അന്യായമായി അറസ്റ്റിലായി. അത്തരം ചില കേസുകൾ‌ക്ക് ചുവടെ ഞങ്ങൾ‌ പട്ടികപ്പെടുത്തുന്നു,” എഡിറ്റേഴ്സ് ഗിൽഡ് കത്തിൽ പറഞ്ഞു.

സിദ്ധിഖ് കാപ്പനു പുറമെ സുപ്രിയ ശർമ്മ, ആശിഷ് തോമർ, ഷക്കീൽ അഹമ്മദ്, ലഖാൻ സിംഗ്, ആമിർ ഖാൻ, മൊയിൻ അഹ്മദ്, രവീന്ദ്ര സക്‌സേന, വിജയ് വിനീത്, മനീഷ് മിശ്ര, ആസാദ് റിസ്‌വി എന്നീ മാധ്യമപ്രവർത്തകർ നേരിട്ട പ്രശ്നങ്ങളും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഹാഥ്‌റസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഒക്‌ടോബര്‍ അഞ്ചിനാണു മഥുര ടോൾ പ്ലാസയിൽവച്ച് സിദ്ധിഖിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് യുഎപിഎ ചുമത്തിയിരുന്നു. മഥുര മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു. ഹാഥ്റസില്‍ കലാപത്തിന് ശ്രമിച്ചെന്ന മറ്റൊരു കേസ് കൂടി സിദ്ദിഖ് കാപ്പനെതിരെയുണ്ട്. ഹാഥ്റസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ഈ കേസിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

ജയിലിൽ കിടക്കുന്ന മാധ്യമപ്രവർത്തകരെ മോചിപ്പിക്കാനും കേസുകൾ പിൻവലിക്കാനും സംസ്ഥാനത്തെ എല്ലാ പത്രപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാനും അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.

ദേശീയ തലത്തിലുള്ള എഡിറ്റർമാരുടെ ഒരു സംഘത്തെ ലഖ്‌നൗവിലേക്ക് അയയ്‌ക്കാനും യുപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുംതാൽപ്പര്യപ്പെടുന്നുവെന്നും എഡിറ്റേഴ്‌സ് ഗിൽഡ് കത്തിൽ വ്യക്തമാക്കി.

സിദ്ധിഖ് കാപ്പന്‍ നിരപരാധി; മോചനത്തിനു മുഖ്യമന്ത്രി ഇടപെടണമെന്നും ഭാര്യ

തിരുവനന്തപുരം: ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ മോചനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ഭാര്യ റൈഹാനത്ത് സിദ്ധിഖ്. അദ്ദേഹത്തെ വിട്ടയ്ക്കാനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനുവദിക്കാനും സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും ശബ്ദമുയര്‍ത്തണമെന്നും റൈഹാനത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Read More: യുപി പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകനെതിരേ യുഎപിഎ ചുമത്തി

സിദ്ധിഖിന്റെ കാര്യത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണു യുപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു റെഹാനത്ത് ആരോപിച്ചു. ജാമ്യഹര്‍ജി നല്‍കുന്നതിന് അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങാനോ സംസാരിക്കാനോ അഭിഭാഷകന് അവസരം ലഭിച്ചിട്ടില്ല. സിദ്ധിഖിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. മൂന്നു മക്കളുണ്ട്. വയസായ ഉമ്മയുണ്ട്. അദ്ദേഹത്തിന്റെ അസുഖത്തിന്റെ സ്ഥിതി എന്താണ് തങ്ങള്‍ക്കറിയില്ലെന്നും റൈഹാനത്ത് പറഞ്ഞു.

സിദ്ധിഖ് എല്ലാ കാര്യങ്ങളിലും നിക്ഷ്പക്ഷമായി ഇടപെടുന്ന ആളാണ്. അദ്ദേഹം നൂറു ശതമാനം നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ട്. യുപി പൊലീസ് എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നറിയില്ല. തന്റെ ഭര്‍ത്താവിന് നീതി കിട്ടണം. മാധ്യമപ്രവര്‍ത്തനം തെറ്റാണെന്ന രീതിയിലേക്കു കാര്യങ്ങള്‍ കൊണ്ടുപോകരുത്. മാധ്യമപ്രവര്‍ത്തകരെ കക്ഷിരാഷ്ട്രീയമോ വര്‍ഗീയമോ ആയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ബലിയാടാക്കുന്നത് അനീതിയാണെന്നും റൈഹാനത്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നപ്പോള്‍ ചെന്നുകണ്ട് നിവേദനം കൊടുത്തിരുന്നു. അദ്ദേഹം വേണ്ടപോലെ ചെയ്യാമെന്നു പറഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധി ഇടപെടുമെന്നും പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞതുപോലെ എന്തെങ്കിലും ചെയ്തതായി കേട്ടിട്ടില്ലെന്നും റൈഹാനത്ത് പറഞ്ഞു.

സിദ്ധിഖ് കാപ്പന്റെ മോചനത്തിനായി നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ ശബ്ദമുയരണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി ആവശ്യപ്പെട്ടു. ശ്രീജ നെയ്യാറ്റിന്‍കരം സോണിയ ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Siddique kappan is innocent says wife