കൊച്ചി: ആരാധനാലയങ്ങള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും എത്രയും വേഗം അടച്ചുപൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
ആരാധനലായങ്ങള്‍ നിയമാനുസൃതമാണന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഉത്തരവുകള്‍ പുറപ്പെടുവിക്കണം. വാണിജ്യവശ്യത്തിന് അനുമതി ലഭിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നത് തടഞ്ഞ് സര്‍ക്കുലര്‍ ഇറക്കണം. ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ. അപേക്ഷ പരിഗണിക്കുമ്പോള്‍ സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം.അപൂര്‍വങ്ങളില്‍ അപൂര്‍വ അപേക്ഷകളില്‍ മാത്രമേ വാണിജ്യ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കാന്‍ അനുവദിക്കാവൂ. അനുമതി നല്‍കുന്നത് പൊലീസിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മലപ്പുറം അമരമ്പലം പഞ്ചായത്തില്‍ വാണിജ്യാവശ്യത്തിന് നിര്‍മിച്ച കെട്ടിടത്തില്‍ മോസ്ക് അനുവദിക്കണമെന്ന ഹര്‍ജി കോടതി തള്ളി.നൂറുല്‍ ഇസ്ലാം സാംസ്കാരിക സംഘം സെക്രട്ടറി ആലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന് പരിഗണിച്ചത്. പ്രദേശത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 36 മോസ്കുകള്‍ ഉണ്ടന്ന് പഞ്ചായത്ത് സെക്രട്ടറി റിപോര്‍ട് നല്‍കിയിരുന്നു. കെട്ടിടം ആരാധനലായമാക്കുന്നതിരെ പ്രദേശവാസിയുടെ പരാതിയില്‍ കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ നൂറൂല്‍ ഇസ്ലാം സാംസ്കാരിക സംഘം കോടതിയെ സമീപിച്ചത്.