തലശ്ശേരി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ നൽകിയ കുറ്റപത്രം തലശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎൽഎയും അടക്കമുള്ള പ്രതികൾ കോടതിയിൽ ആവശ്യപ്പെടും. ഇന്ന് സിബിഐ നിലപാട് അറിഞ്ഞ ശേഷം വിചാരണ എറണാകുളത്തേക്ക് മാറ്റാനാവശ്യപ്പെട്ടുള്ള നടപടികൾ ഷുക്കൂറിന്റെ കുടുംബം ശക്തമാക്കും.
കേസിന്റെ വിചാരണ എറണാകുളം സിജെഎമ്മിലേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കും. കുറ്റപത്രത്തില്‍ സിബിഐ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണന്നും കൊലക്കുറ്റവും ഗൂഢാലോചന അടക്കമുളളവർക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടി പി.ജയരാജനും ടി.വി.രാജേഷും അടക്കം ഇരുപത്തിയെട്ട് മുതല്‍ മുപ്പത്തിമൂന്ന് വരെ പ്രതികള്‍ വിടുതല്‍ ഹർജി നല്‍കും.
അനുബന്ധ കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട പി.ജയരാജനടക്കമുള്ള പ്രതികൾ കോടതിയിലെത്തുന്നുണ്ട്. സിബിഐ പ്രതിനിധിയും കോടതിയിൽ ഹാജരാകും.