Latest News

ഷുക്കൂർ വധക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റം

കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്

kathiroor manoj muder case, കതിരൂര്‍ മനോജ് വധക്കേസ്, p jayarajan, പി ജയരാജൻ, uapa, യുഎപിഎ, cbi, സിബിഐ, kerala high court, ഹൈക്കോടതി, cpm,സിപിഎം, bjp,ബിജെപി, rss, ആർഎസ്എസ്,  malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

കണ്ണൂർ: ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലക്കുറ്റത്തിന് പുറമെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. 302, 120 ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്. സിബിഐ നടത്തിയ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ വകുപ്പ് ചുമത്തിയത്.

നേരത്തെ കൊലപാതകം അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റമായിരുന്നു പി ജയരാജനെതിരെ ചുമത്തിയിരുന്നത്. 2012 ഫെബ്രുവരി 12നായിരുന്നു ഷുക്കൂർ കൊലപാതകം. കേസിൽ 32-ാം പ്രതിയാണ് പി ജയരാജൻ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shukoor murder case charge sheet pjayarajan

Next Story
ലാപ്ടോപ്പുകൾ സ്വന്തമായി നിർമിക്കാനൊരുങ്ങി കേരളം; നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനം
The moderation of comments is automated and not cleared manually by malayalam.indianexpress.com