മട്ടന്നൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസില്‍ കീഴടങ്ങി. സിപിഎം പ്രവര്‍ത്തകരാണ് കീഴടങ്ങിയത്. പ്രാദേശിക നേതാക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ ആകാശ് എംവി, റിജിന്‍രാജ് എന്നിവരാണ് കീഴടങ്ങിയത്. കേസില്‍ നേരിട്ട് ബന്ധമുളളവരാണ് ഇവരെന്നാണ് വിവരം. ആർഎസ്എസ് പ്രവർത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളാണിവരെന്ന് റിപ്പോര്‍ട്ടുണ്ട്.

കേസില്‍ ആറ് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം എട്ടായി. ഇന്നലെ കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. അതേസമയം കൊലപാത കത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൊലയാളികൾക്കായുള്ള തെരച്ചിൽ വ്യാപകമാക്കിയതിനിടെ മുടക്കോഴി മലയിലും മുഴക്കുന്ന് ഭാഗങ്ങളിലും പൊലീസ് ഇന്നലെ അരിച്ചുപെറുക്കി. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ ചിലർ ഒളിവിൽ കഴിഞ്ഞിരുന്നത് ഈ ഭാഗങ്ങളിലായിരുന്നു. .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ