കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധത്തിൽ അഞ്ച് പേർ കൂടി പിടിയിലായി. കർണാടകയിലെ വിരാജ്പേട്ടയിൽനിന്നാണ് ഇവരെ മട്ടന്നൂർ പോലീസ് പിടികൂടിയത്. കൊലയാളി സംഘത്തിൽപ്പെട്ടവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടവരും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി(26), റി​​​ജി​​​ൻ രാ​​​ജ്(28) എ​​​ന്നി​​​വ​​​രെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണെന്നാണ് പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. എടയന്നൂർ സ്കൂളിലെ വിദ്യാർഥി തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ