Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

‘അണികളെ കൊലയ്ക്കു കൊടുത്ത് രക്തസാക്ഷികളുടെ എണ്ണം കൂട്ടാൻ മത്സരിക്കുന്നു’; ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് സാംസ്കാരിക പ്രവര്‍ത്തകര്‍

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നതായി സാംസ്കാരിക പ്രവര്‍ത്തകര്‍

Kerala News Live, Kerala News in Malayalam Live

തിരുവനന്തപുരം: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് സാംസ്കാരിക പ്രവര്‍ത്തകര്‍. കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ് ഷുഹൈബിന്റെ കൊലയെന്ന് ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സക്കറിയ, കെ ജി ശങ്കരപ്പിളള, സച്ചിദാനന്ദൻ, പി എൻ​ഗോപീകൃഷ്ണൻ. സാവിത്രീ രാജീവൻ, ബി രാജീവൻ, ഇ സന്തോഷ് കുമാർ, റഫീഖ് അഹമ്മദ്, അനിതാ തമ്പി തുടങ്ങി മുപ്പതോളം സാംസ്കാരിക പ്രവർത്തകരാണ്  പ്രസ്താവനയിൽ ഒപ്പിട്ടട്ടുളളത്. ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്ക് പോസ്റ്റ് എഴുതിയിരുന്നു.

Read More: സച്ചിദാന്ദന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം “കണ്ണൂരിൽ നേതാക്കൾ സുരക്ഷിതരായിരുന്ന് അണികളെ കൊലയ്ക്ക് കൊടുക്കുന്നു” കവി സച്ചിദാനന്ദൻ

തുടര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഒരാള്‍ കൂടി വധിക്കപ്പെട്ടതോടെ അത് ഒരു ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പൊതുജനങ്ങളുടെ കണ്ണില്‍ കണ്ണൂരിനെത്തന്നെ ഒരു കൊലനിലമാക്കിയിരിക്കുന്നു വര്‍ഷങ്ങളായി തുടരുന്ന ഈ കൊലപാതകപരമ്പരയെന്നും സാഹിത്യകാരന്മാര്‍ കുറ്റപ്പെടുത്തി.

‘ഇവയില്‍ ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളാണ്, പ്രതികാരക്കൊലകളില്‍ ഉള്‍പ്പെട്ട കക്ഷികളുടെ വന്‍നേതാക്കള്‍ അല്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നേതാക്കള്‍ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ണൂരില്‍ കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ തന്നെയാണ്, എന്നാല്‍ ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നതായി കാണുന്നു’, പ്രസ്താവനയില്‍ വ്യക്തമാക്കി.

‘നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും സംവാദത്തിന്റെ സംസ്കാരത്തെയും സാമൂഹ്യനീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെയും മുഴുവന്‍ ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകങ്ങള്‍. അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയ്യുകള്‍ ശുദ്ധമാണെന്ന് വിശ്വസിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവുമായ കാരണങ്ങള്‍ അവയ്ക്കുണ്ടാകാം എന്നാണു സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നുക. ആ കാരണങ്ങള്‍ കണ്ടു പിടിക്കാതെ, അവയ്ക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകള്‍ നിര്‍ത്താനാവില്ല. ഇതിനകം പല സംഘടനകളും, ചിലപ്പോള്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ തന്നെയും സമാധാന യോഗങ്ങളും ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ലെന്നതില്‍ നിന്ന് ഊഹിക്കേണ്ടത് ഏതൊക്കെയോ സ്ഥാപിത രാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ ഈ നീചമായ ഹിംസയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. കണ്ണൂരില്‍ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്കാരം പടര്‍ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണിക്കുന്നു’, സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.

‘കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതയ്ക്ക് കടകവിരുദ്ധവുമായ ഈ കൊലപാതകപ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണം എന്ന് ഞങ്ങൾ ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ കക്ഷികളോടും വ്യക്തികളോടും കണ്ണൂരിലെയും കേരളത്തിലെയും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി സാംസ്കാരിക പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

സച്ചിദാനന്ദൻ
കെ ജി ശങ്കരപിള്ള
ബി രാജീവൻ
സക്കറിയ
ഇ വി രാമകൃഷ്ണൻ
എം എം സോമശേഖരൻ
സാവിത്രി രാജീവൻ
ഗീത
ഇ സന്തോഷ്‌കുമാർ
പ്രമോദ് രാമൻ
വെങ്കിടേഷ് രാമകൃഷ്ണൻ
പി എൻ ഗോപീകൃഷ്ണൻ
റഫീഖ് അഹമ്മദ്
വി വിജയകുമാർ
എസ് ഹരീഷ്
അനിത തമ്പി
ഗിരിജ പാതേക്കര
ടി ഡി രാമകൃഷ്ണൻ
എ കെ രാമകൃഷ്ണൻ
പി പി രാമചന്ദ്രൻ
അംബികാസുതൻ മാങ്ങാട്
ശിവദാസ് പുറമേരി
ആലങ്കോട് ലീലാകൃഷ്ണൻ
കെ പി രാമനുണ്ണി
വി കെ പ്രഭാകരൻ
പി കെ നാണു
മാങ്ങാട് രത്നാകരൻ
കെ രാമചന്ദ്രൻ
മനോജ് കാന
പി ജെ ബേബി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shuhaib murder literary leaders contempt the murder

Next Story
വേതന തർക്കത്തിന് പരിഹാരം; കെഎംആർഎൽ-കുടുംബശ്രീ ധാരണാപത്രം തിരുത്തും
The moderation of comments is automated and not cleared manually by malayalam.indianexpress.com