കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്ന് കോണ്‍ഗ്രസ് സമരം. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. കോളേജുകളില്‍ കെഎസ്‍യു പഠിപ്പ് മുടക്കിയും പ്രതിഷേധം നടത്തും.

ഇന്ന് രാവിലെ 10 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 10 മണി വരെ കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്‍പിലാണ് ഡിസിസി പ്രസിഡന്റിന്റെ 24 മണിക്കൂര്‍ ഉപവാസ സമരം. ഉപവാസ സമരം രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. എടയന്നൂര്‍ തെരൂരില്‍ വച്ച്‌ അക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ