കണ്ണൂര്‍: മട്ടന്നൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷൂഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കൊലപാതകത്തെ സിപി എം അപലപിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നിലവിൽ​ പൊലീസിന്റെ കസ്റ്റഡിയിലുളളവർ പ്രതികളല്ലെന്ന് സിപിഎം അവകാശപ്പെട്ടു.

പൊലീസിന്റെ ശല്യം സഹിക്കാനാകാതെയാണ് കസ്റ്റഡിയിലുളളവർ പൊലീസിൽ കീഴടങ്ങിയതെന്ന് കോടിയേരി പറഞ്ഞു. ഇതിലേയ്ക്ക് വഴിവച്ച സാഹചര്യം പാർട്ടി പരിശോധിക്കും. യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേയെന്നും കേരളാ പൊലീസിന് അതിന് സാധിക്കുമെന്നും കോടിയേരി പറഞ്ഞു

ഷൂഹൈബിന്റെ കൊലപാതകത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെടുക്കും. കസ്റ്റഡിയിലുളളവർ പ്രതികളല്ല, പൊലീസിന്റെ ശല്യം സഹിക്കാനാകാതെ കീഴടങ്ങിയതാണവരെന്നും കോടിയേരി പറഞ്ഞു. ഇതിലേക്ക് വഴി വച്ച സാഹചര്യം പാർട്ടി  പരിശോധിക്കും. യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേ. കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ