Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

‘രാഷ്ട്രീയ കൊലപാതകികള്‍ വിഡ്ഢികള്‍’; ഷുഹൈബ് വധക്കേസ് പൊലീസ് അന്വേഷിക്കട്ടേയെന്ന് സുപ്രീം കോടതി

രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്യുന്നവര്‍ വിഡ്ഢികളാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിന്റെയേും സിബിഐയുടേയും നിലപാട് തേടി നോട്ടീസ് നല്‍കി

Rebel MLA Congress MLA Karnataka

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ എ​ട​യ​ന്നൂ​രി​ലെ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഷു​ഹൈ​ബ്​ വ​ധം തൽക്കാലം സി​ബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. പൊലീസ് അന്വേഷണം തുടരട്ടേയെന്ന് പറഞ്ഞ കോടതി ഹര്‍ജി വിശദമായി പരിശോധിക്കുമെന്നും വ്യക്തമാക്കി. കേസിൽ സംസ്ഥാന പൊലീസ് അന്തിമ റിപ്പോർട്ട് നൽകുന്നത് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

കേസ് സിബിഐ ​​അ​ന്വേ​ഷി​ക്ക​​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ ഷുഹൈബിന്റെ രക്ഷിതാക്കളാണ് സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ച്ചത്. കേ​സി​ൽ സിബിഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ​ഹൈക്കോട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​​ന്റെ സ്​​റ്റേ ​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യിരുന്നു​ കു​ടും​ബം സു​പ്രീം​ കോ​ട​തി​യി​ൽ ഹർ​ജി ഫ​യ​ൽ ചെ​യ്​​ത​ത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ചെയ്യുന്നവര്‍ വിഡ്ഢികളാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിന്റെയേും സിബിഐയുടേയും നിലപാട് തേടി നോട്ടീസ് നല്‍കി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shuhaib murder case sc allows police to investigate further

Next Story
ലിഗയെ കണ്ടൽക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞതായി സൂചന
The moderation of comments is automated and not cleared manually by malayalam.indianexpress.com