കണ്ണൂർ∙ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തിൽപ്പെട്ട തില്ലങ്കേരി സ്വദേശി ജിതിനാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കർണാടകയില്‍ നിന്ന് ശനിയാഴ്ച പുലർച്ചെ പിടികൂടിയ മൂന്നു സിപിഎം പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

വി​രാ​ജ്പേ​ട്ട​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല​യാ​ളി സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രും ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ഈമാസം പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ