ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തെ ഭയമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

സിപിഎമ്മിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച മോദിയും ആർഎസ്എസുമാണ് സിബിഐയെ നിയന്ത്രിക്കുന്നതെന്ന് കോടിയേരി

kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, iemalayalam, ഐ ഇ മലയാളം

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിലെ കോടതി നിരീക്ഷണങ്ങൾ സംബന്ധിച്ച് പരിശോധിച്ച ശേഷം ഉപരികോടതിയെ സമീപിക്കണോയെന്ന് സർക്കാർ പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പറഞ്ഞ കോടിയേരി അറസ്റ്റിലായവർ‌ക്ക് പക്ഷേ പാർട്ടി ബന്ധമുണ്ടെന്നും ആവർത്തിച്ചു.

സിപിഎമ്മിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച മോദിയും ആർഎസ്എസുമാണ് സിബിഐയെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഷുഹൈബ് വധക്കേസിൽ സിപിഎമ്മിന് മറയ്ക്കാനൊന്നുമില്ലെന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും വ്യക്തമാക്കി. സിബിഐയെ കാണിച്ച് ആരും സിപിഎമ്മിനെ വിരട്ടാൻ നോക്കേണ്ടെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.

‘കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയില്ല. ശരിയായി അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തതാണ്. സംഭവത്തെ നേരത്തെ തന്നെ സിപിഎം അപലപിച്ചിട്ടുണ്ട്. എന്നാൽ, അറസ്റ്റ് ചെയ്തത് യഥാർത്ഥ പ്രതികളെ അല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നത് കോൺഗ്രസുകാരാണ്. പിന്നീട് അവർ തന്നെ പറഞ്ഞു, ശരിയായ പ്രതികളെയാണ് അറസ്റ്റ് ചെയ്തതെന്ന്. അപ്പോഴും സിപിഎം മുൻനിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. ഇപ്പോൾ ഹൈക്കോടതി വിധി പ്രകാരം കേസ് സിബിഐയ്ക്ക് വിട്ടിരിക്കുകയാണ്. സിബിഐ കേസ് അന്വേഷിക്കട്ടെ”- ജയരാജൻ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shuhaib murder case kodiyeri balakrishnan responds

Next Story
‘സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുന്ന ആര്‍ക്കും കിട്ടും’; ഗ്രനേഡുമായി തിരുവഞ്ചൂര്‍ സഭയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com