കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയൽ പരേഡിലാണ് തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിൻ രാജ് എന്നീ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞത്.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് വി.എ.ആന്റണിയുടെ നേതൃത്വത്തിലുളള സംഘമാണ് സാക്ഷികളെയെത്തിച്ച് തിരിച്ചറിയില്‍ പരേഡ് നടത്തിയത്. ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരും മറ്റൊരു സാക്ഷിയുമാണ് തിരിച്ചറിയല്‍ പരേഡിനായി എത്തിയത്.

ഷുഹൈബ് വധക്കേസിൽ തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ എം.​പി.ആ​കാ​ശ് (24), മു​ട​ക്കോ​ഴി മ​ല​യ്ക്ക് സ​മീ​പ​ത്തെ ക​രു​വ​ള്ളി​യി​ലെ ര​ജി​ൻ രാ​ജ് (24) എ​ന്നി​വ​രെയാണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തത്. ഇനി 3 പേരാണ് പിടിയിലാകാനുളളത്. ആ​കാ​ശും രജി​ൻ രാ​ജും ഉ​ൾ​പ്പെ​ടെ അഞ്ചംഗ അം​ഗ സം​ഘ​മാ​ണ് ഷുഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് പൊ​ലീസ് ഭാഷ്യം.

തെ​രൂ​രി​ൽ ത​ട്ടു​ക​ട​യി​ൽ ചാ​യ കു​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ഷു​ഹൈ​ബി​നെ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്.

അക്രമി സംഘത്തിലെ മറ്റു മൂന്നു പേർക്കു വേണ്ടിയുളള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ മൂന്നാമൻ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അക്രമി സംഘം സഞ്ചരിച്ചിരുന്ന കാർ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. പ്രതികൾ ഉപയോഗിച്ച വെള്ള വാഗൺ ആർ കാർ തളിപ്പറമ്പിൽ നിന്ന് ആകാശ് തന്നെ വാടകയ്ക്കെടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ