കൊ​ച്ചി: ഹിന്ദുസംഘടനകൾ തിങ്കളാഴ്‌ച പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന ഹർതത്താലിൽ വാഹനങ്ങൾ ബലം പ്രയോഗിച്ച് തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സേ നോ ടു ഹർത്താൽ പ്രതിനിധികളാണ് ഹർത്താലിനെതിരെ കോടതിയെ സമീപിച്ചത്.

ശ​ബ​രി​മ​ല​യി​ലേക്ക് വിശ്വാസികളായ എല്ലാ സ്ത്രീകൾക്കും ​പ്ര​വേ​ശ​നം നൽകണമെന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തിരുത്തണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.  ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ കൈക്കൊണ്ടത്.

സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുളള പ്രതിഷേധം ശക്തമാക്കാനാണ് തി​ങ്ക​ളാ​ഴ്ച ഹി​ന്ദു സം​ഘ​ട​ന​ക​ൾ ഹർത്താലിന് ആ​ഹ്വാ​നം ചെ​യ്തത്. ഇതിനെതിരെയാണ് സേ നോ ടു ഹർത്താൽ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചാ​ൽ അ​വ​രെ ത​ട​യു​മെ​ന്നും സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഹ​ർ​ത്താ​ലി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യോ, വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യോ ചെ​യ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈ​ക്കോ​ട​തി നിർദ്ദേശിച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.