scorecardresearch

കണ്‍സഷന്‍: വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി

ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം

ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം

author-image
WebDesk
New Update
Kerala High Court| KSRTC | News

കേരള ഹൈക്കോടതി

കൊച്ചി: കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്ക് മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന നൽകണം. ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Advertisment

"പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസും ശ്രദ്ധിക്കണം. ബസ് കൺസഷൻ നിരക്ക് പരിഷ്കരണം സർക്കാരിന്റെ നയപരമായ കാര്യമാണ്. മാറിയ സാഹചര്യം വിദ്യാർഥി സംഘടനകളും സർക്കാരും പരിഗണിക്കണം," കോടതി പറഞ്ഞു. ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: