ഷൊർണൂർ: കുളപ്പുളളി ആനപ്പാറക്കുണ്ട് നായാടി കോളനിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹേമാംബിക (42), മകൻ രഞ്ജിത് (18) എന്നിവരെയാണ് ഇന്നു രാവിലെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഹേമാംബികയും മകനും താമസിച്ചിരുന്നത് പാലക്കാട് തൃത്താല ആലൂരിലാണ്. ഇവരുടെ ഭർത്താവിന്റെ കുടുംബ വീടാണ് നായാടി കോളനിയിലുളളത്. ഈ വീടിനോടു ചേർന്നുളള മറ്റൊരു വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.