കോഴിക്കോട്: മിഠായിത്തെരുവിലെ സുരക്ഷയില്ലാത്ത കടകൾ അടച്ച്പൂട്ടാൻ നിർദ്ധേശം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകളാണ് അടച്ച് പൂട്ടാൻ പോകുന്നത്. ജില്ലാ ഭരണകൂടമാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. മുന്പുതന്നെ സുരക്ഷ പാലിക്കാത്ത കടകൾക്കു നോട്ടീസ് നൽകിയിരുന്നു. ഇതിനുശേഷവും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തതിനെ തുടർന്നാണ് ജില്ലാ കളക്ടർ കടകൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്.
മിഠായിത്തെരുവിൽ തീപിടുത്തം തുടർക്കഥയായ സാഹചര്യത്തിൽ ജില്ലാഭരണകൂടം നടത്തിയ പരിശോധനയിൽ കെട്ടിടങ്ങളിലധികവും അനധികൃതമാണെന്നുള്ള കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്ക വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. 1300ൽ അധികം കടകളാണ് മിഠായിത്തെരുവിൽ പ്രവർത്തിക്കുന്നത്.