തിരുവനന്തപുരം: ബിജെപി ഭരണത്തിലേക്ക് നീങ്ങുമെന്ന ഭയം കാരണം കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ് സിപിഎം- ലീഗ് ശ്രമമെന്ന് ശോഭാ സുരേന്ദ്രന്‍. അമിത്ജി കേരളം കണ്ണു വെച്ചു കഴിഞ്ഞുവെന്നും കലാപം ഉണ്ടാക്കി ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമമെന്നും അവര്‍ ആരോപിച്ചു.

“ഇനി കേരളം ബിജെപി ഭരണത്തിലേക്ക് നീങ്ങുമെന്ന ഭയമാണ് കേരളത്തിൽ കലാപം ഉണ്ടാക്കി ബിജെപിയുടെ തലയിൽ കെട്ടിവെക്കാനുള്ള സിപിഎം-ലീഗ് ശ്രമം. കലാപം നടത്താനുള്ള നീക്കമാണ് കോടിയേരിയുടെയും കെപിഎ മജീദിന്റെയും പ്രസ്ഥാവനക്കു പിറകിൽ. അമിത്ജിയുടെ കേരള പര്യടനം കോൺഗ്രസ് ലീഗ് നേതാക്കളുടെ മനസ്സമാധാനം തകർത്തിരിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുമായി ബിജെപി സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാതെ സമനില തെറ്റിയിരിക്കുകയാണ് മുന്നണി നേതാക്കൾക്കെന്നും ശോഭ പറഞ്ഞു.

Read More : അലവലാതി ഷാജി! ജയന്‍ ശൈലിയില്‍ അമിത് ഷായ്ക്ക് മലയാളികളുടെ വരവേല്‍പ്പ്

“കേരളത്തിൽ വർഗ്ഗീയ ചേരി തിരിവ് സൃഷ്ടിച്ച് ഹിന്ദു ക്രിസ്ത്യൻ മുസ്ളിം വിഭാഗങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ അധികാരം നേടിയ എൽ ഡി എഫ് – യു ഡി എഫ് മുന്നണി രാഷ്ട്രീയത്തെ പൊളിച്ചടുക്കി വികസനത്തിന്റെ രാഷ്ട്രീയം കേരളത്തിൽ വരുന്നതിനെ ഭയപ്പെടുകയാണ് ഇരു മുന്നണികളും. അമിത്ജി മൂന്ന് ദിവസം കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് കേരളം പിടിക്കാനുള്ള ആഹ്വാനം നൽകിയത് മുന്നണി നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുയാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ