scorecardresearch

'ഷാ'ക്ക് വേണ്ടി ശോഭ: 'മുഖ്യമന്ത്രിയുടെ ശരീരം പൊത്തുളള മരം പോലെ' എന്ന് പരിഹാസം

തച്ചന്മാര് കൊട്ടുമ്പോഴാണ് അകത്ത് പൊത്താണെന്ന് മനസ്സിലാവുകയെന്നും ശോഭ

തച്ചന്മാര് കൊട്ടുമ്പോഴാണ് അകത്ത് പൊത്താണെന്ന് മനസ്സിലാവുകയെന്നും ശോഭ

author-image
WebDesk
New Update
'ഷാ'ക്ക് വേണ്ടി ശോഭ: 'മുഖ്യമന്ത്രിയുടെ ശരീരം പൊത്തുളള മരം പോലെ' എന്ന് പരിഹാസം

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ശരീരം പൊത്തുളള മരം പോലെയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. അമിത് ഷായെ മുഖ്യമന്ത്രി പരിഹസിച്ചതിന് പിന്നാലെയായിരുന്നു ഷായെ പ്രതിരോധിച്ച് ശോഭ രംഗത്തെത്തിയത്. പിണറായിയുടെ ശരീരം കാണുമ്പോൾ തോന്നുന്നത് പൊത്തുള്ള മരത്തെയാണെന്നും പുറമെ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നുമെന്നും ശോഭ പരിഹസിച്ചു. ദേശീയതലത്തിലുള്ള പ്രക്ഷോഭം തനിക്കെതിരെ ഉയർത്താനാണ് അമിത് ഷായെ അവഹേളിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ഉന്നമെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

Advertisment

'പിണറായിയുടെ ശരീരം പോലെ അല്ല അമിത് ഷായ്ക്ക് ഉളളത്. പിണറായിയുടെ ശരീരം കാണുമ്പോള്‍ പൊത്തുളള മരം പോലെയാണ് തോന്നുന്നത്. കാതലുളള മരമാണെന്ന് തോന്നും, പക്ഷെ തച്ചന്മാര് കൊട്ടുമ്പോഴാണ് അകത്ത് പൊത്താണെന്ന് മനസ്സിലാവുക,' ശോഭ കൂട്ടിച്ചേര്‍ത്തു. 'ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ല. ഭക്തി മാനദണ്ഡമല്ല. കേരളത്തിലെ മുഴുവൻ പൊലീസിനെ വിന്യസിച്ചാലും ബിജെപി നേതാക്കൾ നേരിട്ടെത്തി ശബരിമലയിൽ പ്രക്ഷോഭം നയിക്കു' ശോഭ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ് എന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞതെന്നും ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ലെന്നും പറഞ്ഞ സുരേന്ദ്രൻ അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ലെന്നും വ്യക്തമാക്കി.

വെല്ലുവിളി ഏറ്റെടുക്കാന്‍ പിണറായി വിജയൻ തയാറാകണമെന്നു വെല്ലുവിളിച്ച സുരേന്ദ്രൻ അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ എന്നും കൂട്ടിച്ചേർത്താണ് തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്നാണ് അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ പറ‍ഞ്ഞത്. അതേസമയം, ബിജെപിയുടെ ദാക്ഷിണ്യത്തില്‍ വന്ന സര്‍ക്കാരല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അമിത് ഷായ്ക്ക് മറുപടി നല്‍കിയിരുന്നു.

Advertisment
Shobha Surendran Pinarayi Vijayan Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: