Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ശബരിമലയിലെ സ്ത്രീപ്രവേശനം: കോടതി വിധിക്കെതിരെ തിങ്കളാഴ്ച്ച ശിവസേന ഹര്‍ത്താല്‍

ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലാണു വിധിയെന്ന് ശിവസേന

harthal

തിരുവനന്തപുരം: ശബരി മലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച്ച ശിവസനേയുടെ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ശബരിമലയിലെ ആചാരങ്ങള്‍ നിലവിലുള്ള അവസ്ഥയില്‍ തന്നെ തുടരണമെന്നാണ് ശിവസേനയുടെ ആവശ്യം. ആര്‍എസ്എസ് വിധിയെ അനുകൂലിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും ശിവസേന പറഞ്ഞു.

മറ്റു ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിനോട് സഹകരിക്കുമെന്നും ശിവസേന നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആചാര അനുഷ്ഠാനങ്ങള്‍ മനസിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലാണു വിധി. ജനങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ളതാണു വിധിയെന്നും ശിവസേന പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shivsena annouces harthal in kerala ove sc verdict

Next Story
വയലാർ അവാർഡ് കെ.വി.മോഹൻകുമാറിന്kv mohankumar dpi novelist amp img
The moderation of comments is automated and not cleared manually by malayalam.indianexpress.com