Latest News

സ്‌കൂൾ തുറക്കുന്നതില്‍ തീരുമാനം കോടതി വിധിക്ക് ശേഷമെന്ന് മന്ത്രി ശിവൻകുട്ടി

ഏത്​ സാഹചര്യത്തിലാണ്​ പ്ലസ്​ വൺ പരീക്ഷ സ്​റ്റേ ചെയ്​ത്​​ സുപ്രീം കോടതിയിൽനിന്ന് ഉത്തരവുണ്ടായതെന്ന് അറിയില്ല

v shivankutty, ldf, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ തീരുമാനം പ്ലസ് വൺ കേസിലെ സുപ്രീം കോടതി വിധി അറിഞ്ഞശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സർക്കാരിനെ രേഖാമൂലം നിലപാട് അറിയിക്കും. സംസ്ഥാനത്ത് അധ്യാപകരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏത്​ സാഹചര്യത്തിലാണ്​ പ്ലസ്​ വൺ പരീക്ഷ സ്​റ്റേ ചെയ്​ത്​​ സുപ്രീം കോടതിയിൽനിന്ന് ഉത്തരവുണ്ടായതെന്ന് അറിയില്ല. പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് കോടതിയെ അറിയിക്കും. കോവിഡ് കാലത്ത്​ പരീക്ഷ നടത്തി സംസ്ഥാനത്തിന്​ പരിചയമുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഈ മാസം 13 വരെ പ്ലസ് വൺ പരീക്ഷ നടത്തരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താനായിരുന്നു സർക്കാർ തീരുമാനം.

ഇതിനെതിരെ അഭിഭാഷകനും കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റുമായ റസൂൽ ഷാനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Read More: വ്യക്തിവിരോധം തീർക്കാൻ സർക്കാർ സംവിധാനം നിൽക്കില്ല; ജലീലിനെ തള്ളി സഹകരണമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Shivankutty talking about school opening

Next Story
വ്യക്തിവിരോധം തീർക്കാൻ സർക്കാർ സംവിധാനം നിൽക്കില്ല; ജലീലിനെ തള്ളി സഹകരണമന്ത്രിminister vn vasavan, cooperative minister vn vasavan, kerala cooperation department, loan arrears in cooperative banks, special scheme for loan arrears settlement cooperative banks, one time settlement for loan arrears cooperative banks, covid 19 loan arrears, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com