scorecardresearch

ശിവസേനയുടെ സദാചാര ഗുണ്ടായിസം; വീഴ്ച്ച വരുത്തിയ സെന്‍ട്രല്‍ എസ്ഐക്ക് സസ്പെന്‍ഷന്‍

അക്രമം നടക്കുമെന്ന് ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചെന്നും, വേണ്ടത്ര പൊലീസുകാരെ നിയോഗിച്ചില്ലെന്നും പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്

അക്രമം നടക്കുമെന്ന് ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചെന്നും, വേണ്ടത്ര പൊലീസുകാരെ നിയോഗിച്ചില്ലെന്നും പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ശിവസേന അക്രമം: നടപടി നേരിട്ട എസ്ഐയെ പ്രകീർത്തിച്ച് സിഐ യുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ്

കൊച്ചി: മറൈൻഡ്രൈവിൽ യുവതീ യുവാക്കൾക്ക് നേരെ ശിവസേന പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസം തടയുന്നതിൽ പൊലീസ് നടത്തിയ വീഴ്ച്ചയില്‍ എറണാകുളം സെന്‍ട്രല്‍ എസ്ഐക്ക് സസ്പെന്‍ഷന്‍.

Advertisment

അക്രമം നടക്കുമെന്ന് ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചെന്നും, വേണ്ടത്ര പൊലീസുകാരെ നിയോഗിച്ചില്ലെന്നും പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ 6 ശിവസേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 പേര്‍ക്കെതിരെ കേസ് എടുത്തതായും വിവരമുണ്ട്.

ഒന്നിച്ചിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിച്ചാണ് അതിക്രമം നടത്തിയത്. മറൈന്‍ ഡ്രൈവിലെ വാക്-വേയിലാണ് ശിവസേനയുടെ അക്രമം അരങ്ങേറിയത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് പത്തോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെത്തി ഗുണ്ടായിസം നടത്തിയത്. പ്രകടനമായെത്തിയാണ് ഇവര്‍ കമിതാക്കള്‍ അക്കമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത് എന്നതും ഞെട്ടിക്കുന്നതാണ്.

Advertisment

പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുക എന്ന ആവശ്യമുയർത്തി പ്രതിഷേധ കൂട്ടായ്മ ശിവസേന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രകടനമായി എത്തിയാണ് ശിവസേനക്കാർ യുവതീ-യുവാക്കളെ വിരട്ടിയും ചൂരൽ ഉപയോഗിച്ചും അടിച്ച് ഓടിച്ചത്. 'ഓടി രക്ഷപ്പെട്ടോയെന്നും ഇനി ഇവിടെ കണ്ടു പോകരുത്' എന്നു ആക്രോഷിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.

Shiv Sena Marine Drive Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: